ഇയാന്‍ ഹ്യൂം പൂനെ സിറ്റി എഫ്.സിയില്‍

വെബ് ഡെസ്ക്: മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്, എ.ടി.കെ. താരമായിരുന്ന കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിനെ ഐ.എസ്.എല്‍ ക്ലബായ പൂനെ സിറ്റി എഫ്.സി...

ഇയാന്‍ ഹ്യൂം പൂനെ സിറ്റി എഫ്.സിയില്‍

വെബ് ഡെസ്ക്: മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്, എ.ടി.കെ. താരമായിരുന്ന കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിനെ ഐ.എസ്.എല്‍ ക്ലബായ പൂനെ സിറ്റി എഫ്.സി ടീമിലെത്തിച്ചു. ഒരു വര്‍ഷത്തേക്കാണ് പൂനെയുമായുള്ള കരാര്‍. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച ഹ്യീമിമായി ടീം മാനേജ്‌മെന്റ് കരാര്‍ പുതുക്കിയിരുന്നില്ല.

നിലവില്‍ ഐ.എസ്.എല്ലിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് ഹ്യൂം. 59 മത്സരങ്ങളില്‍ നിന്നാി 28 ഗോളുകള്‍ കാനഡ താരം നേടിയിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഹ്യൂമിന് എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഐ.എസ്.എല്ലിലേക്ക് തിരിച്ചു വരാനുള്ള തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നില്ലെന്ന് ഹ്യൂം പറഞ്ഞു. കഴിഞ്ഞ നാല് സീസണിലായി കേരളാ ബ്ലാസ്റ്റേഴ്‌സിലും എ.ടി.കെയിലുമായി മികച്ച അനുഭവമായിരുന്നു. മഞ്ഞപ്പടയുമായുള്ള ബന്ധം വളരെ മികച്ചതായിരുന്നു, അത് തീര്‍ച്ചയായും തുടരും. പൂനെയ്ക്കായി മികച്ച പ്രകടനം നടത്തുമെന്നും ഹ്യൂം പ്രതികരിച്ചു.

Story by
Next Story
Read More >>