ഐ.സി.സി ഏകദിന റാങ്കിംഗ് ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമത്

ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത്്. അഞ്ച് വര്‍ഷം മുന്നേ 2013ലാണ് ഇംഗ്ലണ്ട് ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിന് 125...

ഐ.സി.സി ഏകദിന റാങ്കിംഗ് ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമത്

ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത്്. അഞ്ച് വര്‍ഷം മുന്നേ 2013ലാണ് ഇംഗ്ലണ്ട് ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിന് 125 പോയിന്റും രണ്ടാമതുള്ള ഇന്ത്യയ്ക്ക് 122 പോയിന്റുമാണുള്ളത്.

രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക നാല് പോയിന്റ് നഷ്ടപ്പെടുത്തി മൂന്നാം സ്ഥാനത്തായി. ന്യൂസിലാന്റാണ് നാലാമത്.

ടി-20 റാങ്കിംഗില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ മാറ്റമില്ല. 130 പോയിന്റുമായി പാക്കിസ്ഥാന്‍ ഒന്നാമതും 126 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യയാണ് മൂന്നാമത്. അതേസമയം ശ്രീലങ്കയെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ എട്ടാം സ്ഥാനത്തെത്തി.

Story by
Next Story
Read More >>