ഐ.സി.സി ടെസ്റ്റ് റാങ്കിങ്: വിരാട് കോലി ഒന്നാം സ്ഥാനത്ത്

ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങിലെ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത്. 2015 ഡിസംബര്‍ മുതല്‍ ഒന്നാം...

ഐ.സി.സി ടെസ്റ്റ് റാങ്കിങ്: വിരാട് കോലി ഒന്നാം സ്ഥാനത്ത്

ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങിലെ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത്. 2015 ഡിസംബര്‍ മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആസ്ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോലിയുടെ ചരിത്ര നേട്ടം. 2011ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ടെസ്റ്റ് റാങ്കിങിന്റെ തലപ്പത്തെത്തുന്നത്.

ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് കോലി. രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്സര്‍ക്കാര്‍ എന്നിവരും മുന്‍പ് ഒന്നാം റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനമാണ് കോലിയെ പട്ടികയുടെ തലപ്പത്തെത്തിച്ചത്. നിലവില്‍ 934 റേറ്റിങ് പോയിന്റാണ് കോലിക്കുള്ളത്. മറ്റൊരു ഇന്ത്യന്‍ താരമായ ചേതേശ്വര്‍ പുജാര പട്ടികയിലെ ആറാം സ്ഥാനത്തുമുണ്ട്.

Story by
Next Story
Read More >>