ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി

Published On: 2018-07-01 16:15:00.0
ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി

ബ്രെഡ: ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപിച്ചത്. ഓസ്ട്രേലിയയ്ക്കായി ഗോവർസും ഇന്ത്യയ്ക്കു വേണ്ടി വിവേക് പ്രസാദുമാണ് നിശ്ചിത സമയത്ത് ഗോൾ നേടിയത്.

ആദ്യപകുതിയിൽ പിന്നിൽ നിന്ന ശേഷം ഇന്ത്യ സമനില പിടിച്ചിരുന്നു. തുടർന്ന് ഇരു ടീമുകൾക്കും ​ഗോൾ കണ്ടെത്താനായില്ല. പെനാൽറ്റിയില്‍ 3–1 എന്ന സ്ക്കോറിന് ഇന്ത്യ ഓസീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ നെതര്‍ലൻഡ്സ് ഒളിംപിക് ചാംപ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചു.

Top Stories
Share it
Top