ഓസ്‌ട്രേലിയയില്‍ രാത്രി ടെസ്റ്റ് കളിക്കില്ലെന്ന് ബി.സി.സി.ഐ, തീരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചു

മുംബൈ: വര്‍ഷാവസാനം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ലെന്ന് ബി.സി.സി.ഐ. ഇത് സംബന്ധിച്ച് ബി.സി.സി.ഐ...

ഓസ്‌ട്രേലിയയില്‍ രാത്രി ടെസ്റ്റ് കളിക്കില്ലെന്ന് ബി.സി.സി.ഐ, തീരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചു

മുംബൈ: വര്‍ഷാവസാനം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ലെന്ന് ബി.സി.സി.ഐ. ഇത് സംബന്ധിച്ച് ബി.സി.സി.ഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് കത്തയച്ചു. ഇന്ത്യാ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് രീതിയില്‍ നടത്താനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം.

ഒരു വര്‍ഷത്തിനു ശേഷം മാത്രമെ ഇന്ത്യയ്ക്ക് ഡേ-നൈറ്റ് ടെസ്റ്റിലേക്ക് മാറാന്‍ സാധിക്കുകയുളളൂവെന്നും ഇതിനാല്‍ പര്യടനത്തിലെ എല്ലാ ടെസ്റ്റും പരമ്പരാഗത രീതിയില്‍ കളിക്കുമെന്നും ബി.സി.സിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു.

ഇന്ത്യന്‍ താരങ്ങളില്‍ ചേതേശ്വര്‍ പൂജാരയും മുരളീ വിജയും മാത്രമാണ് പകലും രാത്രിയുമായുള്ള ടെസ്റ്റ് മത്സരങ്ങള്‍(ദുലീപ് ട്രോഫി) കളിച്ചിട്ടുള്ളത്. എന്നാല്‍ സ്വന്തം മൈതാനത്ത് ഓസ്‌ട്രേലിയ ഡേ-നൈറ്റ് ടെസ്റ്റില്‍ ഇതുവരെ തോറ്റിട്ടുമില്ല.

നവമ്പര്‍ 21 മുതല്‍ ജനുവരി 19 വരെ നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നാല് ടെസ്റ്റും മൂന്ന് ട്വന്റി ട്വന്റിയും മൂന്ന് ഏകദിനങ്ങളുമാണുള്ളത്.

Story by
Next Story
Read More >>