ഏഷ്യാകപ്പ്; ഇന്ത്യ ചൈനയുമായി സൗഹൃദ മത്സരം കളിക്കും

ന്യൂഡല്‍ഹി: ഏഷ്യാകപ്പിനു മുന്നോടിയായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ചൈനയുമായി സൗഹൃദ മത്സരം കളിക്കും. ഒക്ടോബര്‍ മാസം ചൈനയിലാണ് മത്സരം നടക്കുകയെന്ന്...

ഏഷ്യാകപ്പ്; ഇന്ത്യ ചൈനയുമായി സൗഹൃദ മത്സരം കളിക്കും

ന്യൂഡല്‍ഹി: ഏഷ്യാകപ്പിനു മുന്നോടിയായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ചൈനയുമായി സൗഹൃദ മത്സരം കളിക്കും. ഒക്ടോബര്‍ മാസം ചൈനയിലാണ് മത്സരം നടക്കുകയെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ചൈനയെ അവരുടെ നാട്ടില്‍ നേരിടുന്നത്. ഇതിനു മുന്നേ നടന്ന 17 മത്സരങ്ങളും ഇന്ത്യയിലായിരുന്നു. 12 മത്സരങ്ങളില്‍ ചൈന വിജയിക്കുകയും നാല് മത്സരങ്ങള്‍ സമനിലയാവുകയുമായിരുന്നു. 21 വര്‍ഷം മുന്നേ കൊച്ചിയില്‍ നടന്ന നെഹറു കപ്പിലാണ് അവസാനമായി ഇന്ത്യാ ചൈന മത്സരം നടന്നത്. റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയുമായുള്ള മത്സരം ഏഷ്യാകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് മികച്ച മുന്നൊരുക്കമാണ്. ഫിഫാ റാങ്കിംഗില്‍ 75ാം സ്ഥാനത്താണ് ചൈന. ഇന്ത്യ 97ാം സ്ഥാനത്തും.

Story by
Next Story
Read More >>