കന്നി ടെസ്റ്റില്‍  അഫ്ഗാനിസ്ഥാന്‍ ഇന്ത്യയോട് തോറ്റു 

ബംഗളൂരു: കന്നി ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന് തോല്‍വി. ചരിത്ര ടെസ്റ്റില്‍ ഇന്നിംഗ്സിനും 262 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ...

കന്നി ടെസ്റ്റില്‍  അഫ്ഗാനിസ്ഥാന്‍ ഇന്ത്യയോട് തോറ്റു 

ബംഗളൂരു: കന്നി ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന് തോല്‍വി. ചരിത്ര ടെസ്റ്റില്‍ ഇന്നിംഗ്സിനും 262 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 365 റണ്‍സ് ലീഡ് വഴങ്ങി ഫോളോണ്‍ ചെയ്ത അഫ്ഗാനിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. നാല് വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവുമാണ് രണ്ടാം ഇന്നിംഗ്‌സില്‍ സന്ദര്‍ശകരുടെ അന്തകനായത്. ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും അശ്വിന്‍ ഒരു വിക്കറ്റും നേടി. 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹസ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാനിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റേയും മുരളി വിജയിയുടേയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 474 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അഫ്ഗാനിസ്ഥാന് 109 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് 365 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. നാല് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനാണ് അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ചത്. അശ്വിന്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് ഒരു വിക്കറ്റെടുത്തു

Story by
Next Story
Read More >>