അഫ്​ഗാനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ബം​ഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. മഴകൂടി കളിക്കാനിറങ്ങിയ...

അഫ്​ഗാനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ബം​ഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. മഴകൂടി കളിക്കാനിറങ്ങിയ മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 264 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 96 പന്തില്‍ 107 റണെടുത്ത ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 142 പന്തില്‍ 99 റെണുമായി മുരളി വിജയും 55 പന്തില്‍ 44 റണുമായി ലോകേഷ് രാഹുലുമാണ് ഗ്രീസില്‍. ഏകദിന ശൈലിയില്‍ ബാറ്റു വിശിയ ധവാന്‍ 87 പന്തില്‍ നിന്നാണ് തന്റെ 12ാം ടെസ്റ്റ് സെഞ്ച്വറി നേടിയത്.

അഫ്ഗന്‍ ബൗളര്‍മാര്‍ക്ക് യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഇന്ത്യക്ക്‌ മേല്‍ നേടാനായില്ല. പ്രധാന ബോളര്‍മാരായ റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍ എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയായില്ല. റാഷിദ് ഖാന്‍ 15.4 ഓവറില്‍ 96 റണ്‍

അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കു പുറമെ, പേസ് ബോളർമാരായ ഭുവനേശ്വർ കുമാർ, ബുംറ എന്നിവരും ഇന്ത്യൻ നിരയിൽ ഇല്ല.

Story by
Next Story
Read More >>