ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയ ലക്ഷ്യം

ലോര്‍ഡ്‌സ്: ജോ റൂട്ടിന്റെ സെഞ്ചുറിയുടെ ബലത്തില്‍ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ കണ്ടെത്തി. 7 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 322...

ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയ ലക്ഷ്യം

ലോര്‍ഡ്‌സ്: ജോ റൂട്ടിന്റെ സെഞ്ചുറിയുടെ ബലത്തില്‍ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ കണ്ടെത്തി. 7 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 322 റണ്‍സെടുത്തു.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിലേത് പോലെ ഓപ്പണര്‍മാരുടെ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. സ്‌കോര്‍ 69 ല്‍ നില്‍കെ കുല്‍ദീപ് യാദവ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചു. ജോണി ബെയര്‍സ്‌റ്റോ(38)വിനെയാണ് കുല്‍ദീപ് ആദ്യം മടക്കിയത്. പിന്നീട് 40 റണ്‍സെടുത്ത ജേസണ്‍ റോയും കുല്‍ദീപിന്റെ പന്തില്‍ പുറത്തായി. മൂന്നാമനായി കളത്തിലിറങ്ങിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. റൂട്ട് 116 പന്തില്‍ 113 റണ്‍സോടെ പുറത്താകാതെ നിന്നു. എന്നാല്‍ മറു ഭാഗത്ത് വിക്കറ്റുകള്‍ വീണു. അര്‍ദ്ധ സെഞ്ചുറി നേടിയ ഇയാന്‍ മോര്‍ഗാനും (53) ഡേവിഡ് വില്ലിയും (50) റൂട്ടിന് പിന്തുണ നല്‍കി.

ബൗളിംഗില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ചഹല്‍, പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

ഇരു ടീമുകളും മാറ്റങ്ങളൊന്നുമില്ല.

ഇന്ത്യ : രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, എം.എസ്. ധോനി, ഉമേഷ് യാദവ്, സിദ്ധാര്‍ഥ് കൗള്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍

ഇംഗ്ലണ്ട് : ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഇയോണ്‍ മോര്‍ഗാന്‍, ബെന്‍ സ്‌റ്റോക്ക്, ജോസ് ബട്ടലര്‍, മോയിന്‍ അലി, ഡേവിഡ് വില്ലി, ആദില്‍ റാഷിദ്, ലിയാം പ്ലുംകെറ്റ്, മാര്‍ക്ക് വുഡ്‌

Story by
Next Story
Read More >>