ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; രാ​ഹുലിന് സെഞ്ചുറി

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് തകർപ്പൻ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ...

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; രാ​ഹുലിന് സെഞ്ചുറി

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് തകർപ്പൻ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പത്ത് പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. കെ. എല്‍. രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യന്‍ ജയം. 54 പന്തുകള്‍ നേരിട്ട രാഹുല്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുലിന്റെ രണ്ടാം ട്വന്റി20 സെഞ്ചുറിയാണിത്.

20 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പുറത്താകാതെ നിന്നു. ഓപ്പണർ രോഹിത് ശർമ (30 പന്തിൽ 32), ശിഖർ ധവാൻ (നാല് പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യൻ താരങ്ങളുടെ സ്കോര്‍.

ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റാഷിദ്, ഡേവിഡ് വില്ലി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ സാധിച്ചൊള്ളു. ഓപ്പണിങ് താരം ജോസ് ബട്‍ലർ (46 പന്തിൽ 69) അർധസെഞ്ചുറി നേടി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചൈനാമാൻ ബൗളർ കുൽദീപ് ജാദവിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 159 എന്ന സ്കോറിലേക്കൊതുക്കിയത്. ഇതോടെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്നറായി കുല്‍ദീപ്. ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

Story by
Next Story
Read More >>