ഇന്ത്യക്ക് 86 റൺസ് തോൽവി; അടുത്ത മത്സരം നിർണ്ണായകം

ലണ്ടൻ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന്​ 86 റൺസി​​​ൻെറ തർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്​ ഇന്ത്യയ്ക്ക് മുന്നിൽ 322...

ഇന്ത്യക്ക് 86 റൺസ് തോൽവി; അടുത്ത മത്സരം നിർണ്ണായകം

ലണ്ടൻ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന്​ 86 റൺസി​​​ൻെറ തർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്​ ഇന്ത്യയ്ക്ക് മുന്നിൽ 322 റൺസിൻെറ വിജയലക്ഷ്യം പടുത്തുയർത്തിയപ്പോൾ ഇന്ത്യൻ മറുപടി 236 റൺസിൽ അവസാനിച്ചു. ​നാല് വിക്കറ്റെടുത്ത വലം കൈയ്യൻ പേസർ ലിയാം പ്ലങ്കറ്റാണ് ഇന്ത്യൻ നി​രയെ തകർത്തത്.116 പന്തില്‍ 113 റണ്‍സാണ് ജോ റൂട്ടിൻെറ പ്രകടനവും ഇം​ഗ്ലണ്ട് ഇന്നിം​ഗ്സിൽ നിർണായകമായി.

ക്യാപ്റ്റന്‍ വിരാട് കോലിയുടെയും സുരേഷ് റൈനയുടെയും പ്രകടനമാണ് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചത്. കോലി 45 ഉം സുരേഷ് റെയ്‌ന 46 ഉം റണ്ണെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.. 37 റണ്ണെടുത്ത ധോണി ഒരു ചെറുത്ത്‌നില്‍പ്പിന്ന് ശ്രമിച്ചെങ്കിലും പ്ലങ്കറ്റിന് മുന്നില്‍ വീണു. ഓപ്പണര്‍ രോഹിത് ശര്‍മ്മയെ 15 റണ്ണെടുത്ത് നില്‍ക്കെ വുഡ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 26 പന്തില്‍ നിന്ന് എട്ടു റണ്ണെടുത്ത കുല്‍ദീപ് യാദവാണ് പുറത്താകാതെ നിന്നത്. ലോകേഷ്​ രാഹുലിന് റൺസൊന്നുമെടുക്കാനായില്ല.

അർധസെഞ്ചുറികൾ നേടിയ ഇയാൻ മോർഗൻ(53), ഡേവിഡ് വില്ലി (50) എന്നിവരുടെ മികവിലാണ്​ നിശ്ചിത 50 ഓവറുകളിൽ 322 എന്ന കൂറ്റൻ സ്കോർ അടിച്ചുകൂട്ടിയത്​. ഇം​ഗ്ലണ്ടിനായി ആദില്‍ റാഷിദും ഡേവിഡ് വില്ലെയും രണ്ട് വീതവും മൊയീന്‍ അലി, മാര്‍ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. മത്സരത്തിലെ അവസാന പന്തിലാണ് ഇന്ത്യക്ക് 10ാം വിക്കറ്റ് നഷ്ടമായത്.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം നിർണായകമായി. നേരത്തെ ടിട്വന്റി പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു

സ്കോർബോർഡ്

ഇംഗ്ലണ്ട്: റോയി സി ഉമേഷ് ബി കുൽദീപ് 40, ബെയർസ്റ്റോ ബി കുൽദീപ് 38, റൂട്ട് 113 നോട്ടൗട്ട്, മോർഗൻ സി ധവാൻ ബി കുൽദീപ് 53, സ്റ്റോക്സ് സി ധോണി ബി പാണ്ഡ്യ 5, ബട്‌ലർ സി ധോണി ബി ഉമേഷ് 4, മോയിൻ അലി സി രോഹിത്ത് ബി ചഹാൽ 13, വില്ലി റണ്ണൗട്ട് 50. എക്സ്ട്രാസ് 6. ആകെ 50 ഓവറിൽ 7–322. വിക്കറ്റുവീഴ്ച: 1–69, 2-86, 3-189, 4-203, 5-214,6-239, 7-322. ബോളിങ്: ഉമേഷ് 10-0-63-1, കൗൾ 8-0-59-0, ഹാർദിക് 10-0-70-1, ചാഹൽ 10-0-43-1, കുൽദീപ് 10-0-68-3, റെയ്ന 2-0-18-0.

ഇന്ത്യ: രോഹിത് ശർമ ബി വുഡ് 15, ധവാൻ സി സ്റ്റോക്സ് ബി വില്ലി 36, കോ‌ഹ്‌ലി എൽബിഡബ്യൂ ബി മോയിൻ അലി 45, രാഹുൽ സി ബട്‌ലർ ബി പ്ലങ്കറ്റ് 0, റെയ്ന ബി ആദിൽ റഷീദ് 46, ധോണി സി സ്റ്റോക്സ് ബി പ്ലങ്കറ്റ് 37, ഹാർദിക് സി ബട്‌ലർ ബി പ്ലങ്കറ്റ് 21, ഉമേഷ് സ്റ്റംപ്ഡ് ബട്‌ലർ ബി ആദിൽ 0, കുൽദീപ് നോട്ടൗട്ട് എട്ട്, കൗൾ എൽബിഡബ്ല്യു ബി പ്ലങ്കറ്റ് 1, ചാഹൽ സി സ്റ്റോക്സ് ബി വില്ലി 12. എക്സ്ട്രാ–1. ആകെ 50 ഓവറിൽ 236നു പുറത്ത്. വിക്കറ്റുവീഴ്ച: 1–49, 2–57, 3–60, 4–140, 5–154, 6–191, 7–192, 8–215, 9–215, 10–236. ബോളിങ്: വുഡ് 5–0–31–1, വില്ലി 10–0–48–2, പ്ലങ്കറ്റ് 10–1–46–4, സ്റ്റോക്സ് 5–0–29–0, മോയിൻ അലി 10–0–42–1, ആദിൽ റഷീദ് 10–0–38–

Story by
Next Story
Read More >>