ഉന്നം പിഴയ്ക്കാതെ ഹീന; ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു    

ഗോള്‍ഡ് കോസ്റ്റ്: വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടുകൂടി ഇന്ത്യയുടെ ഹീന സിദ്ദുവിന് സ്വര്‍ണം. നേരത്തേ 10 മീറ്റര്‍...

ഉന്നം പിഴയ്ക്കാതെ ഹീന; ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു    

ഗോള്‍ഡ് കോസ്റ്റ്: വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടുകൂടി ഇന്ത്യയുടെ ഹീന സിദ്ദുവിന് സ്വര്‍ണം. നേരത്തേ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി നേടിയ ഹീനയുടെ ഗെയിംസിലെ രണ്ടാമത്തെ മെഡലാണിത്. ഈ ഇനത്തില്‍ വെള്ളി നേടിയ ഓസ്‌ട്രേലിയയുടെ എലീന ഗാലിയബോവിച്ചിനെ (സ്‌കോര്‍: 35) പിന്നിലാക്കിയാണ് ഹീന സ്വര്‍ണ്ണം വെടിവെച്ചിട്ടത്. 38 പോയന്റുകളോടെയാണ്‌ ഹീന സ്വര്‍ണം നേടിയത്. ആദ്യ റൗണ്ടുകളില്‍ പിന്നിലായിരുന്ന ഹീന അവസാന റൗണ്ടുകളില്‍ നടത്തിയ കുതിപ്പാണ് സ്വര്‍ണ്ണത്തില്‍ കലാശിച്ചത്. മലേഷ്യയുടെ അലി അഷാറിയാണ്‌ 26 പോയന്റോടെ വെങ്കലം നേടിത്‌. ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ അന്നു രാജ് സിങ് ആറാമതായി. മെഡല്‍ ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണെന്നും ഈ വിജയം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും ഹീന പ്രതികരിച്ചു.

Story by
Next Story
Read More >>