നന്ദി ഇനിയേസ്റ്റ..

ബാഴ്സലോണ: ബാഴ്സലോണയുടെ ചരിത്രത്തിലെ ഒരു അധ്യായം അവസാനിച്ചു. നൗ കാമ്പില്‍ ബാഴ്സലോണ ജേഴ്സിയിലെ അവസാന മത്സരം പൂര്‍ത്തിയാക്കി നീണ്ട 22 വര്‍ഷത്തെ...

നന്ദി ഇനിയേസ്റ്റ..

ബാഴ്സലോണ: ബാഴ്സലോണയുടെ ചരിത്രത്തിലെ ഒരു അധ്യായം അവസാനിച്ചു. നൗ കാമ്പില്‍ ബാഴ്സലോണ ജേഴ്സിയിലെ അവസാന മത്സരം പൂര്‍ത്തിയാക്കി നീണ്ട 22 വര്‍ഷത്തെ കാറ്റലോണിയന്‍ ജീവിതം ആേ്രന്ദ ഇനിയേസ്റ്റ ഇനി ഓര്‍മകളില്‍ സൂക്ഷിക്കും. ലാ ലീഗാ സീസണിലെ അവസാന മത്സരത്തില്‍,പതിനാറ് വര്‍ഷമായി ടീമിന്റെ തലച്ചോറായിരുന്ന ഇനിയേസ്റ്റയുടെ അവസാന മത്സരത്തില്‍ ബ്രസീല്‍ താരം ഫിലിപ്പോ കുട്ടീഞ്ഞ്യോയുടെ ഗോളില്‍ റയല്‍ സോസിഡാസിനെ തോല്‍പ്പിച്ച് ബാഴ്സ സീസണ്‍ അവിസ്മരണീയമാക്കി.

രണ്ടാം പകുതിയിലെ 82ാം മിനുറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട ഇനിയേസ്റ്റ ക്യാപ്റ്റന്‍ ആം ബാന്റ് മെസ്സിക്ക് നല്‍കി കണ്ണീരണിഞ്ഞാണ് മൈതാനത്ത് നിന്നും ബെഞ്ചിലേക്ക് നടന്നകന്നത്. പ്രിയ താരത്തെ നിറഞ്ഞ കൈയടിടോടെ എഴുന്നേറ്റ് നിന്ന് ആരവങ്ങള്‍ മുഴക്കിയാണ് ബാഴ്സാ ആരാധകര്‍ യാത്രയാക്കിയത്. താരത്തിന് പകരം മെസ്സി ബാഴ്സയുടെ നായകനാവുമെന്ന് ഏറേക്കുറേ ഉറപ്പാണ്. മധ്യനിരയില്‍ ഇനിയേസ്റ്റയ്ക്ക് ബദലായി കുട്ടീഞ്ഞ്യോ ബാഴ്സയുടെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. സീസണില്‍ ലിവര്‍പൂളില്‍ നിന്ന് ബാഴ്സയിലെത്തിയ താരം ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരു പോലെ മുന്നിട്ട് നിന്നു. തന്റെ പകരക്കാരന്റെ നമ്പര്‍ നാലാം റഫറിയുടെ ബോര്‍ഡില്‍ തെളിഞ്ഞപ്പോള്‍ മെസ്സിയെ കെട്ടിപിടിച്ച് സഹതാരങ്ങളെ ആശ്ലേഷിച്ച് കാണികളോട് കൈയടിച്ച് അവര്‍ക്ക ചുംബനങ്ങള്‍ നല്‍കിയാണ് താരം പുല്‍മൈതാനം വിട്ടത്. സാവി ഹെര്‍ണാണ്ടസ് കഴിഞ്ഞാല്‍ ബാഴ്സയ്ക്കായി ഏറ്റവും കൂടുതല്‍ ബൂട്ട് കെട്ടിയ താരം ഇനിയേസ്റ്റയാണ്. 674 കളികള്‍.കളിയുടെ തുടക്കത്തില്‍ റയല്‍ സോസിഡാഡ് താരങ്ങള്‍ ഇനിയേസ്റ്റയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് വരവേറ്റത്. താരത്തിന്റെ ജേഴ്സി നമ്പറായ എട്ട് എന്നെഴുതിയ ബോര്‍ഡുകളുമായി ഇനിയേസ്റ്റ എന്ന നാമം ഗാലറിയിലാകെ അലയടിച്ചു. റയല്‍ സോസിഡാസ് നിരയില്‍ ടീമിന്റെ എക്കാലത്തെയും മികച്ച താരമായ സാബി പ്രിയേറ്റയുടെ വിടവാങ്ങള്‍ മത്സരം എന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. 34കാരനായ മിഡ്ഫീല്‍ഡര്‍ പതിനഞ്ച് വര്‍ഷമായി ടീമിന്റെ അഭിവാജ്യ ഘടകമാണ്.

ജത്തോടെ ലാ ലീഗയില്‍ ബാഴ്സ പോയിന്റ് നില 93ആക്കി ഉയര്‍ത്തി. രണ്ടാമതുള്ള അത്ലറ്റികോയുമായി 14ഉം, മൂന്നാമതുള്ള റയലുമായി 17 പോയന്റിെന്റയും വ്യക്തമായ ലീഡോടെയാണ് ബാഴ്സയുടെ കിരീടധാരണം.

Story by
Next Story
Read More >>