2020 ടോക്യോ ഒളിമ്പിക്‌സ്: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി ഇന്റല്‍  

ടോക്യോ: 2020ലെ ടോക്യോ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പാര്‍ട്ട്ണറായി പ്രമുഖ ടെക് കമ്പനിയായ ഇന്റലിനെ തെരഞ്ഞെടുത്തു....

2020 ടോക്യോ ഒളിമ്പിക്‌സ്: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി ഇന്റല്‍  

ടോക്യോ: 2020ലെ ടോക്യോ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പാര്‍ട്ട്ണറായി പ്രമുഖ ടെക് കമ്പനിയായ ഇന്റലിനെ തെരഞ്ഞെടുത്തു. ഒളിമ്പിക്‌സില്‍ കൃത്രിമബുദ്ധി എങ്ങനെ വിനിയോഗിക്കാം എന്നതിനെ സംബന്ധിച്ച ആശയങ്ങള്‍ക്കായി ഇന്റല്‍ ആര്‍ട്ടിഫിഷല്‍ ചാലഞ്ച് ആരംഭിച്ചിട്ടുണ്ട്.

ഇതിലൂടെ വരുന്ന പുത്തന്‍ ആശയങ്ങള്‍ ഇൻറൽ ഒളിമ്പിക്‌സിന്റെ നടത്തിപ്പിനായി വിനിയോഗിക്കും. കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നതിലൂടെ ഒളിമ്പിക്‌സിന്റെ സ്വീകാര്യത വര്‍ദ്ധിക്കാനിടവരുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

ലോകത്തിലെ മികച്ച ടെക് കമ്പനിയായ ഇന്റലിനെ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പാര്‍ട്ട്ണറായി നിയമിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായി ഇന്റലിന്റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ നവീന്‍ റാവു പറഞ്ഞു.

ഇതുവഴി ഇന്റല്‍ ലോകമെമ്പാടുമുള്ള അത്‌ലറ്റുകളുടെയും അവരുടെ ആരാധകരുടെയും ഒളിമ്പിക്‌സ് അനുഭവങ്ങള്‍ മികച്ചതാക്കിമാറ്റുമെന്നും റാവു പറഞ്ഞു. അതിനായി പ്രോഗ്രാം വിദഗ്ദരുടെ ആശയങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story by
Next Story
Read More >>