ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യയ്ക്ക് വിജയത്തുടക്കം, ആഷിഖ് കരുണിയന് അരങ്ങേറ്റം

മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ചൈനീസ് തായ്‌പേയിക്കെതിരെ ഇന്ത്യയ്ക്ക് വിജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തായ്‌പേയിയെ തോല്‍പ്പിച്ചത്. ...

ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യയ്ക്ക് വിജയത്തുടക്കം, ആഷിഖ് കരുണിയന് അരങ്ങേറ്റം

മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ചൈനീസ് തായ്‌പേയിക്കെതിരെ ഇന്ത്യയ്ക്ക് വിജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തായ്‌പേയിയെ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഹാട്രിക്ക് നേടി.

കളിയില്‍ ഇന്ത്യയുടെ ആധിപത്യമായിരുന്നു. ആദ്യ മിനുട്ടുകളില്‍ ലഭിച്ച രണ്ട് അവസരങ്ങള്‍ ഛേത്രിക്ക് ഗോളാക്കി മാറ്റാനായില്ല. 14ാം മിനുട്ടില്‍ ഛേത്രിയിലൂടെയായിരുന്നു ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. 34ാം മിനുട്ടിലും 61ാം മിനുട്ടിലെയും ഗോളോടെ ഛേത്രി ഹാട്രിക്ക് തികച്ചു. 45ാം മിനുട്ടില്‍ ഉദാന്താ സിംഗ് ഗോള്‍ നേടി. താരത്തിന്റെ ആദ്യ ഇന്റര്‍നാഷണല്‍ ഗോളായിരുന്നു ഇത്. 71ാം മിനുട്ടില്‍ പ്രണോയ് ഹാള്‍ഡര്‍ പൊനാല്‍ട്ടി ബോക്‌സിനു പുറത്തു നിന്നെടുത്ത ഷോട്ടും ഗോളായി.

ഇന്ത്യയ്ക്കായി സുഭാഷിശ് ബോസും മലയാളി താരം ആഷിഖ് കരുണിയനും അരങ്ങേറി. കെനിയയും ന്യൂസിലാന്റുമാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. നാലിന് കെനിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story by
Next Story
Read More >>