നൂറാം മത്സരത്തിൽ ഇന്ത്യയ്ക്ക് തുടർച്ചയായ ജയമൊരുക്കി സുനിൽ ഛേത്രി; കെനിയയെ തോൽപ്പിച്ചത് മൂന്ന് ഗോളിന് 

Published On: 2018-06-05 03:00:00.0
നൂറാം മത്സരത്തിൽ ഇന്ത്യയ്ക്ക് തുടർച്ചയായ ജയമൊരുക്കി സുനിൽ ഛേത്രി; കെനിയയെ തോൽപ്പിച്ചത് മൂന്ന് ഗോളിന് 

മുംബൈ: ദേശീയ ജഴ്സിയിലിറങ്ങിയ സുനിൽ ഛേത്രിയുടെ മികവിൽ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം.
ദേശീയ ജഴ്സിയിലെ നൂറാം മൽസരത്തിൽ ഇരട്ട ഗോളിലാണ് സൂപ്പർതാരം സുനിൽ ഛേത്രി ഇന്ത്യയുടെ അഭിമാനമായത്. കെനിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ മൂന്ന് വിജയ ​ഗോളുകൾ പിറന്നത്.

68–ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്നായിരുന്നു ഛേത്രിയുടെ വക ആദ്യ ഗോൾ. മൂന്നു മിനിറ്റിനുശേഷം ജെ ജെ ലാൽപെഖൂലെ ​കെനിയൻ വനകുലുക്കി ലീഡ് വർധിപ്പിച്ചു. ഒടുവിൽ ഇൻജുറി ടൈമിൽ ഉജ്വലമായ മറ്റൊരു ഗോളിലൂടെ ഛേത്രി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ‘കളികാണാൻ ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി, നിങ്ങളുടെ ചെറിയ പിന്തുണ പോലും ഞങ്ങള്‍ക്ക് വളരെയേറെ ഊര്‍ജ്ജം നല്‍കുമെന്ന് മത്സര ശേഷം സുനില്‍ ഛേത്രി ആരാധകരോട് പറഞ്ഞു. ചൈനീസ് തായ്പെയിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആദ്യ മൽസരത്തിൽ ഇന്ത്യ തോൽപ്പിച്ചിരുന്നു. ആദ്യ മൽസരത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച കെനിയയുടെ ടൂർണമെന്റിലെ ആദ്യ തോൽവിയാണിത്.

Top Stories
Share it
Top