ഇന്റര്‍കോണ്ടിനന്റല്‍ കപ്പിന് ഇന്ന് ആദ്യ വിസില്‍

മുംബൈ: നാല് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പിന് ഇന്ന് മുംബൈ അരീനയില്‍ കിക്കോഫ്. ആഥിതേയരായ ഇന്ത്യയ്ക്ക് പുറേമേ ന്യൂസിലാന്റ്,...

ഇന്റര്‍കോണ്ടിനന്റല്‍ കപ്പിന് ഇന്ന് ആദ്യ വിസില്‍

മുംബൈ: നാല് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പിന് ഇന്ന് മുംബൈ അരീനയില്‍ കിക്കോഫ്. ആഥിതേയരായ ഇന്ത്യയ്ക്ക് പുറേമേ ന്യൂസിലാന്റ്, കെനിയ, ചൈനീസ് തായ്പോയ് എന്നീ വ്യത്യസ്ത ഭൂഖണ്ഡത്തില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കാളികളാകുന്നത്. നാളുകള്‍ക്ക് ശേഷം ഇന്ത്യ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വേദിയാകുന്നു എന്ന സവിശേഷതയോടോപ്പം തന്നെ എ.എഫ്.സി ഏഷ്യന്‍ കപ്പിന് മുന്നോടിയായി കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ ടീമിന് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് നടത്തുന്നത്.

യു.എ.ഇലെ നാല് നഗരങ്ങളിലായി അടുത്ത വര്‍ഷം ജനുവരി 5 മുതല്‍ ഫെബ്രുവരി 1 വരെയാണ് എഷ്യാ കപ്പ്. ഏഷ്യയിലെ നിര്‍ണ്ണായക ശക്തിയാകാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റയിന്‍ ടീമിനെ ഒരുക്കിയിരിക്കുന്നത. മലയാളി താരങ്ങളായ പ്രതിരോധ താരം അനസ് എടത്തൊടികയ്ക്ക് പുറമേ ഇന്ത്യന്‍ ജഴ്സി ആദ്യമായി അണിയാന്‍ അവസരം ലഭിച്ച മലപ്പുറത്തുകാരന്‍ ആഷിഖ് കരുണിയനും നീലപ്പടയ്ക്കായി പന്തു തട്ടും. ഐ.എസ്.എല്ലില്‍ പൂണൈ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് ഇരുപതുകാരനായ വിംഗറെ കോണ്‍സ്റ്റയിന്റെ അവസാന പട്ടികയില്‍ ഇടം പിടിപ്പിച്ചത്. മിഡ്ഫീല്‍ഡര്‍ ധന്‍പാല്‍ ഗണേഷ്, ബികാസ് ജൈറു എന്നിവരും ടീമില്‍ പുതുതായി ഇടം പിടിച്ചു.

2016 ജൂണ്‍ മുതല്‍ 2018 മാര്‍ച്ച് വരെ 13 മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി അറിയാതെ മുന്നേറിയ ഇന്ത്യന്‍ ടീം കഴിഞ്ഞ വര്‍ഷം രണ്ട് യോഗ്യതാ മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു. യോഗ്യതാ മത്സരത്തില്‍ കഴിഞ്ഞ കളിയില്‍ കിര്‍ഗിസ്ഥാനോട് തോറ്റാണ് ടീമിന്റെ പതിമൂന്ന് മത്സരങ്ങള്‍ തോല്‍ക്കാതെയുള്ള ജൈത്രയാത്ര അവസാനിച്ചത്. ചൈനീസ് തായ്പോയിക്കെതിരായ കളിയില്‍ മേധാവിത്വം ഇന്ത്യയ്ക്കാണ്. ഫിഫ റാങ്കിങില്‍ 97ാം സ്ഥാനത്തുള്ള ടീം തായ്പോയിക്കെതിരെ ഇതേവരേ നാല് കളികള്‍ കളിച്ചപ്പോള്‍ മൂന്നിലും വിജയം നേടി. ഒരു മത്സരം സമനിലയില്‍ കലാശിച്ചു.

ആദ്യ മത്സരം ജയിച്ച് ടൂര്‍ണമെന്റില്‍ ആന്മവിശ്വാസത്തോടെ മുന്നേറാനാകും ഛേത്രിയും സംഘവും ശ്രമിക്കുക. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന കളികളില്‍ ഇന്ത്യ ജൂണ്‍ 4ന് കെനിയയേയും 8 ന് ന്യൂസിലാന്റിനേയും ടീം നേരിടും. നാല് ടീമുകളിലെ മികച്ച രണ്ട് ടീമുകള്‍ ജൂണ്‍ 10ന് കലാശപോരാട്ടത്തിനിറങ്ങും. ഒരു ടീമുകളെയും നിസ്സാരമായി കണുന്നില്ലെന്ന് പരിശീലകന്‍ കോണ്‍സ്റ്റയിന്‍ പറഞ്ഞു. കളിക്കാര്‍ പൂര്‍ണ്ണമായി കഠിനാധ്വാനം ചെയ്താല്‍ വിജയം നേടാനാകുമെന്ന് നായകനായ സുനില്‍ ഛേത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാത്രി എട്ട് മണിക്കാണ് മത്സരം.

ഇന്ത്യന്‍ ടീം:

ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു,അമരീന്ധര്‍ സിംഗ്,വിശാല്‍ ഖെയ്ത്
പ്രതിരോധം: സുഭാശിഷ് ബോസ്,പ്രീതം കോട്ടാല്‍,അനസ് എടത്തൊടിക,സന്ദേഷ് ജിംഗാന്‍,സലം രജ്ഞന്‍ സിംഗ്,ലാല്‍റുവാത്താര,ജെറി ലാറിന്‍സുവാല,നാരായണ്‍ ദാസ്
മധ്യനിര: ഉദാന്ത സിംഗ്,ആഷിഖ് കരുണിയന്‍,റഫീഖ്,അനിരുദ്ദ് താപ്പ,റൗളിന്‍ ബോര്‍ഗസ്,ഹലിചരന്‍ നര്‍സാറി,ലാല്‍ദന്‍മാവിയ റാള്‍ട്ടെ
മുന്നേറ്റ നിര: ബല്‍വന്ത് സിംഗ്,ജെജെ ലാല്‍പെഖുല,സുനില്‍ ഛേത്രി,അലന്‍ ഡിയോറി.

Story by
Next Story
Read More >>