പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് 31 റണ്‍സ് ജയം

ഇന്‍ഡോര്‍: പഞ്ചാബിനെ 31 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 246 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലിറങ്ങിയ പഞ്ചാബിന് എട്ട്...

പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് 31 റണ്‍സ് ജയം

ഇന്‍ഡോര്‍: പഞ്ചാബിനെ 31 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 246 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലിറങ്ങിയ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക്, അര്‍ധസെഞ്ച്വറി നേടിയ സുനില്‍ നരേയ്ന്‍ എന്നിവരാണ് ടീമിന്റെ വിജയ ശില്‍പികള്‍. ദിനേഷ് 23 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 50 റണ്‍സ് എടുത്തു. സുനില്‍ നരേയ്ന്‍ 75 റണ്‍സ് എടുത്താണ് പുറത്തായത്.

പഞ്ചാബിന്റെ ബൗളര്‍മാര്‍ കൊല്‍ക്കത്തയ്ക്ക് മുമ്പില്‍ അടിപതറുന്ന കാഴ്ചയ്ക്കാണ് ഇന്‍ഡോറില്‍ കണ്ടത്. പഞ്ചാബിന്റെ അക്ഷര്‍ പട്ടേല്‍ നാലു ഓവറിനിടെ 52 റണ്‍സാണ് വഴങ്ങിയത്. ആന്‍ഡ്രു ടൈ നാല് ഓവറില്‍ 41 റണ്‍സിന് നാല് വിക്കറ്റെടുത്തു. നിലവില്‍ 10 മത്സരങ്ങളില്‍ നിന്നായി ആറ് വിജയം അടക്കം 12 പോയന്റുമായി പഞ്ചാബ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Story by
Next Story
Read More >>