ചെന്നൈയ്ക്ക് 140 റണ്‍സ് വിജയലക്ഷ്യം

Published On: 2018-05-22 15:15:00.0
ചെന്നൈയ്ക്ക് 140 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 140 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങിനയച്ച നായകന്‍ ധോണിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ചെന്നൈ ബോളിങ് നിര കാഴ്ച്ചവച്ചത്. ഓപണിങ് ബാറ്റ്‌സമാനായ ശിഖര്‍ ധവാനെ ആദ്യ പന്തില്‍ പുറത്താക്കി ദീപക് ചഹാര്‍ തുടക്കമിട്ട വിക്കറ്റ് വേട്ട ചെന്നൈ ബോളര്‍മാരെല്ലാം തുടര്‍ന്നപ്പോള്‍ ഹൈദരാബാദ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

ലീഗിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ 24 റണ്‍സെടുത്ത് പുറത്തായി. 88 റണ്‍സിന് 6 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ 29 പന്തില്‍ 43 റണ്‍സെടുത്ത കാര്‍ലോസ് ബ്രത്ത്വെയിവാറ്റാണ് മാന്യമായ സ്‌കോര്‍ നേടികൊടുത്തത്. യൂസഫ് പത്താന്‍ 24 റണ്‍സും നേടി. ചെന്നൈ നിരയില്‍ ബ്രാവോ 2 വിക്കറ്റ് നേടി. ജഡേജ നാലോവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റും നേടി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ സ്ഥാനക്കാര്‍ തമ്മിലുള്ള ക്വാളിഫയറില്‍ ജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലിലെത്താം. തോല്‍ക്കുന്ന ടീം കൊല്‍ക്കത്താ - രാജസ്ഥാന്‍ മത്സര വിജയികളെ നേരിടും. മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം.

Top Stories
Share it
Top