ബൗളര്‍മാര്‍ കളി നിയന്ത്രിച്ചു; ചെന്നൈ ബാംഗ്ലൂരിനെ തകര്‍ത്തു

പൂനെ: റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറുവിക്കറ്റ് വിജയം. ബൗളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ 12 പന്തുകള്‍ ശേഷിക്കെയാണ് ചെന്നൈ വിജയം...

ബൗളര്‍മാര്‍ കളി നിയന്ത്രിച്ചു; ചെന്നൈ ബാംഗ്ലൂരിനെ തകര്‍ത്തു

പൂനെ: റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറുവിക്കറ്റ് വിജയം. ബൗളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ 12 പന്തുകള്‍ ശേഷിക്കെയാണ് ചെന്നൈ വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണെടുക്കാനെ സാധിച്ചൊള്ളു. മറുപടി ബാറ്റിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി.

ചെന്നൈക്ക് വേണ്ടി ജഡേജ നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നും ഹര്‍ഭജന്‍ നാലോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ചെറിയ ലക്ഷ്യം പിന്‍തുടര്‍ന്ന ചെന്നൈക്ക് തുടക്ക ഓവറുകളില്‍ തന്നെ ഓപ്പണര്‍ ഷെയ്ന്‍ വാട്‌ണെ നഷ്ടമായി. 11 റണ്‍സായിരുന്നു വാടസന്റെ സമ്പാദ്യം. 23 പന്തില്‍ 31 റണ്‍സടിച്ച ക്യാപ്റ്റന്‍ ധോണിയുടെ മികവ് ഒരിക്കല്‍ കൂടി ചെന്നൈയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവുകയായിരുന്നു. 25 പന്തില്‍ 32 റെണ്‍സെടുത്ത അമ്പാട്ടി റായഡുവാണ് ചെന്നൈയുടെ ടോപ്പ് സ്‌ക്കോറര്‍.

41 പന്തില്‍ 53 റണ്‍സടിച്ച പാര്‍ത്വീവ് പട്ടേലിനും 26 പന്തില്‍ 36 റണ്‍സടിച്ച സൗത്തിക്കും മാത്രമേ ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടക്കാനായൊള്ളു.
ബാംഗ്ലൂരിന് വേണ്ടി ഉമേഷ് യാദവ് മൂന്ന് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത സൗത്തിയുടെയും,മൂന്ന് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത ചാഹലിന്റെയും രണ്ടോവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത സിറാജിന്റെയും ഓവറുകള്‍ ചിലവുള്ളതായി. വിജയത്തോടെ ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി

Story by
Next Story
Read More >>