ആവേശപ്പോരില്‍ ചെന്നൈ: പോയന്റ് പട്ടികയില്‍ ഒന്നാമത്

ഹൈദരാബാദ്: ജയ പരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ചെന്നൈക്ക് നാലു റണ്ണിന്റെ വിജയം. ഹൈദരാബാദിനു വേണ്ടി വില്ല്യംസണും യൂസഫ് പത്താനും...

ആവേശപ്പോരില്‍ ചെന്നൈ: പോയന്റ് പട്ടികയില്‍ ഒന്നാമത്

ഹൈദരാബാദ്: ജയ പരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ചെന്നൈക്ക് നാലു റണ്ണിന്റെ വിജയം. ഹൈദരാബാദിനു വേണ്ടി വില്ല്യംസണും യൂസഫ് പത്താനും പൊരുതി നോക്കിയെങ്കിലും വിജയത്തിനതുമതിയായിരുന്നില്ല. 37 പന്തില്‍ നാലു സിക്‌സും ഒമ്പതു ഫോറുമടക്കം 79 റണ്ണും, 43 പന്തില്‍ 53 റണ്ണുമടിച്ച സുരേഷ് റൈനയുടെയും മികവിലാണ് ചെന്നൈ മൂന്നിന് 182 എന്ന മിച്ച സ്‌ക്കോര്‍ നേടിയത്. 12 പന്തില്‍ 25 റണ്ണടിച്ച ക്യാപ്റ്റന്‍ ധോണിയും മികച്ച പ്രകടനം നടത്തി. 183 റണ്‍ വിജയ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിനു വേണ്ടി വില്ല്യംസണ്‍ അര്‍ദ്ധസെഞ്ച്വറി നേടി. അഞ്ചു വീതം സിക്‌സും ഫോറുമുള്‍പ്പെടെ 51 പന്തില്‍ 81 റണ്ണാണ് വില്ല്യംസണ്‍ നേടിയത്. 27 ബോളില്‍ 45 റണ്ണാണ് യൂസഫ് പത്താന്റെ നേട്ടം. നാലു പന്തില്‍ 17 റണ്ണടിച്ച് റാഷിദ് ഖാന്‍ പൊരുതി നോക്കിയെങ്കിലും ഹൈദരാബാദിനു വിജയം നേടാനായില്ല. ഹൈദരാബാദ് ആറുവിക്കറ്റിന് 178 റണ്ണെടുത്തു.നാലോവറില്‍ മുന്ന് വിക്കറ്റെടുത്ത ഡിഎല്‍ ചഹാറിന്റെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇതോടെ പോയന്റ് പട്ടികയില്‍ ചെന്നൈ ഒന്നാമതെത്തി.

Story by
Next Story
Read More >>