ഐ.പി.എല്‍;  ചെന്നൈ ഫൈനലില്‍

മുംബൈ: ഐ.പി.എല്‍ പതിനൊന്നാം പതിപ്പിലെ ഒന്നാം ക്വാളിഫയറില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്...

ഐ.പി.എല്‍;  ചെന്നൈ ഫൈനലില്‍

മുംബൈ: ഐ.പി.എല്‍ പതിനൊന്നാം പതിപ്പിലെ ഒന്നാം ക്വാളിഫയറില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍. ബോളര്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാ ഡുപ്ലെസിസ് കളിയുടെ നാകനായപ്പോള്‍ ചെന്നൈ ജയിച്ചു കയറി. താരതമ്യേന ചെറിയ സ്‌കോറായ 140 റണ്‍സ് വിജയ ലക്ഷ്യം ഡുപ്ലെസിയുടെ 67*(42)തോളിലേറി ചെന്നെ അഞ്ച് പന്തുകള്‍ ശേഷിക്കേ സ്വന്തമാക്കി.

വാഗംഢെയിലെ ബോളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. നായകന്റെ തീരമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ചെന്നൈ താരങ്ങളുടെ ബോളിംഗ്. ആദ്യ പന്തില്‍ തന്നെ സൂപ്പര്‍ താരം ശിഖര്‍ ധവാനെ ബൗള്‍ഡ് ചെയ്ത് ദീപക് ചഹാര്‍ ചെന്നൈയെ മുന്നിലെത്തിച്ചു. പന്തെറിഞ്ഞവരെല്ലാം അച്ചടക്കം പാലിച്ചപ്പോള്‍ ഹൈദരാബാദ് ബാറ്റിംഗ് നിര തകര്‍ന്നു. ടൂര്‍ണമെന്റിലെ ടോപ്സ്‌കോററായ നായകന്‍ കെയ്ന്‍ വില്ല്യംസണ്‍(24)മടങ്ങിയതോടെ ടീമിന്റെ എല്ലാ പ്രതീക്ഷകളും മങ്ങി. 24 റണ്‍സെടുത്ത് യൂസഫ് പത്താന്‍ പ്രതിരോധം തീര്‍ത്തെങ്കിലും ബ്രാവോയുടെ മികച്ച റിട്ടേണിംഗ് കേച്ചില്‍ യൂസഫ് മടങ്ങി. സ്‌കോര്‍ 88-6. വാലറ്റക്കാരനായ വിന്‍ഡീസിന്റെ കാര്‍ലോസ് ബ്രത്ത്വെയിറ്റിന്റെ പോരാട്ടമാണ് മാന്യമായ സ്‌കോര്‍ ഹൈദരാബാദിന് നേടികൊടുത്തത്. 29 രന്തില്‍ നാല് സിക്സറും ഒരു ബൗണ്ടറിയുമടക്കം താരം 43 റണ്‍സെടുത്തു.

ചെന്നൈയ്ക്ക് മറുപടിയേന്നോണമാണ് ഹൈദരാബാദ് ബോളര്‍മാര്‍ പന്തെറിഞ്ഞത്. സീസണിലെ ഏറ്റവും മികച്ച് ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റ് ടീം ഭുവനേശ്വറിന്റെ നേതൃത്വത്തില്‍ കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ വമ്പന്‍ താരങ്ങളെല്ലാം വേഗം മടങ്ങി. വാട്സണ്‍ 0,റായിഡു 0,ധോണി 9,ജഡേജ 3 എന്നിവരെല്ലാം പിടിച്ച് നില്‍ക്കാനാവാതെ മടങ്ങി. റെയ്ന 22 റണ്‍സെടുത്തെങ്കിലും കൗളിന് മുന്നില്‍ വീണു. അഫ്ഗാന്‍ സ്പിന്നര്‍ റഷീദ് ഖാന്‍ 4 ഓവറില്‍ 11 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ നേടി. ഓപണിംഗ് ഇറങ്ങിയ ഡിപ്ലെസി കരുതലോടെ കളിച്ചു. 92 റണ്‍സിന് 7 വിക്കറ്റ് നഷ്ടമായി തോല്‍വി ഉറപ്പിച്ച ടീമിനെ അവസാന ഓവറുകളില്‍ താരം വിജയത്തിലേക്കടുപിച്ചു. ഹര്‍ഭജന്‍ പുറത്തായതിനു ശേഷമെത്തിയ ശാര്‍ദുല്‍ താക്കൂര്‍ 5 പന്തില്‍ 15 റണ്‍സെടുത്തതും നിര്‍ണ്ണായകമായി. രണ്ടോവറില്‍ 23 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ 18ാം ഓവറില്‍ ബ്രത്തവെയിറ്റിനെ ഒരു സിക്സറും മൂന്ന് ബൗണ്ടറിയും പറത്തി ഡുപ്ലെസി വിജയതീരത്തെത്തിച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്സര്‍ നേടി ഡുപ്ലെസി ചെന്നൈയെ ഏഴാം ഫൈനലില്‍ എത്തിച്ചു.

Story by
Next Story
Read More >>