കലാശപോരാട്ടത്തിനായി ചെന്നൈയും ഹൈദരാബാദും നേര്‍ക്കുനേര്‍

മുംബൈ: ഐ.പി.എല്‍ ഫൈനല്‍ തേടി ഹൈദരാബാദും ചെന്നൈയും ഇന്നിറങ്ങും. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍...

കലാശപോരാട്ടത്തിനായി ചെന്നൈയും ഹൈദരാബാദും നേര്‍ക്കുനേര്‍

മുംബൈ: ഐ.പി.എല്‍ ഫൈനല്‍ തേടി ഹൈദരാബാദും ചെന്നൈയും ഇന്നിറങ്ങും. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംങ്സുമായി ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. ജയിക്കുന്ന ടീമിന് നേരിട്ട് മെയ് 27നു നടക്കുന്ന ഫൈനലിലേക്ക് ടിക്കറ്റ് നേടുമെന്നിരിക്കേ ഇരുടീമുകളും വിജയത്തിനായി വാശിയേറിയ പോരാട്ടം നടത്തുമെന്നുറപ്പാണ്. തോല്‍ക്കുന്ന ടീം രാജസ്ഥാന്‍ - കൊല്‍ക്കത്ത എലിമിനേഷന്‍ കളിയിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ നേരിടും.

പതിനെട്ട് പോയിന്റോടെ പ്ലേ ഓഫിലെത്തിയ ഇരു ടീമുകളും റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. കടലാസില്‍ ചെന്നൈക്കാണ് ഹൈദരാബാദിനേക്കാള്‍ മുന്‍തൂക്കം. ലീഗ് റൗണ്ടില്‍ രണ്ട് കളികളിലും ധോണിയും ടീമും ഹൈദരാബാദിനു മേല്‍ വിജയം നേടിയിരുന്നു. വാഖംഡെ സ്റ്റേഡിയത്തിലെ വേഗതയുള്ള പിച്ചില്‍ ചെന്നൈ ബൗളര്‍മാര്‍ കളി പിടിച്ചടക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ പഞ്ചാബിനെതിരെ മികച്ച വിജയം നേടി ടോപ് ഗിയറിലുള്ള ടീം സന്തുലിതമാണ്. എന്നാല്‍ പ്ലേ ഓഫ് യോഗ്യത നേടിയതിനു ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റാണ് കെയ്ന്‍ വില്ല്യംസണും സംഘവും വാഖംഡെയില്‍ ഇറങ്ങുന്നത്. മാനസികമായി ഇത് ചെന്നൈയ്ക്ക് അനുകൂല ഘടകമാണ്.

ലീഗിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിരയുള്ള ഹൈദരബാദിന് കഴിഞ്ഞ മൂന്ന് കളികളിലും ബൗളര്‍മാര്‍ മികവിലേക്കുയാരത്തതായിരുന്നു തിരിച്ചടിയായത്. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍, സിദ്ദാര്‍ദ് കൗള്‍, ഷാക്കിബുല്‍ ഹസന്‍, റാഷീദ് ഖാന്‍, സന്ദീപ് ശര്‍മ എന്നിവരടങ്ങിയ ടീം സ്പിന്നിലും വേഗതയിലും ഒരേപോലെ മികച്ചതാണ്. ഇവര്‍ മികവിലേക്കുയര്‍ന്നാല്‍ ഹൈദരാബാദ് ഫൈനലിലേക്ക് ഇടം പിടിക്കുമെന്നുറപ്പാണ്.

ബാറ്റിങ്ങാണ് ടീമിന്റെ പ്രധാന പോരായ്മ. നായകന്‍ കെയ്ന്‍ വില്ല്യംസണെ അമിതമായി ആശ്രയിക്കുന്ന ടീമിനെയാണ് ലീഗ് ഘട്ടത്തില്‍ കണ്ടത്. മികച്ച ബാറ്റിങ് നിരയുണ്ടായിട്ടും ആരും തന്നെ ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നത് തലവേദനയാണ്. കെയ്ന്‍ വില്ല്യംസണ്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ്. 661 റണ്‍സ താരം ഇതേവരേ നേടികഴിഞ്ഞു. രണ്ടാമതുള്ള ശിഖര്‍ ധവാന്‍(437) മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സ്ഥിരത പുലര്‍ത്തുന്നില്ല. മധ്യനിരയില്‍ യൂസഫ് പത്താനും മനീഷ് പാണ്ഡെയും പ്രതീക്ഷിച്ച പ്രകടനം നടത്താത്തും തിരിച്ചടിയാണ്. മറുവശത്ത് അംബട്ടി റായിഡുവാണ് ചെന്നൈയുടെ സീസണിലെ സൂപ്പര്‍താരം. 586 റണ്‍സാണ് താരം അടിച്ചെടുത്തത്. ഷെയ്ന്‍ വാട്സണും നായകന്‍ ധോണിയും ഉപനായകന്‍ സുരേഷ് റൈയ്നയും സ്ഥിരതയോടെ കളിക്കുന്നതും ടീമിന് ഗുണം ചെയ്യുന്നു. ദക്ഷിണാഫ്രിക്കയുടെ യുവതാരം ലുങ്കി എന്‍ഗിണ്ടിയാണ് ചെന്നൈ ബൗളിങിന്റെ തുരുപ്പ് ചീട്ട്. ഷാര്‍ദുല്‍ താക്കൂറും, ഡ്വയ്ന്‍ ബ്രാവോയും ചേരുന്ന പേസ് നിര ശക്തമാണ്. ഹര്‍ഭജനും ജഡേജയുമാണ് സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റ് നയിക്കുന്നത്. ഇരു ടീമിലെയും താരങ്ങള്‍ മികവൊത്ത പ്രകടനം നടത്തിയാല്‍ കാണികള്‍ക്ക് വിരുന്നാകും.

Story by
Next Story
Read More >>