അമ്പടാ... റായിഡു, ചെന്നൈയ്ക്ക് ജയം , പ്ലേ ഓഫില്‍

പൂനെ: അമ്പാട്ടി റായിഡുവിന്റെ സെഞ്ചറിയും ഷെയ്ന്‍ വാട്‌സന്റെ അര്‍ദ്ധ സെഞ്ച്വറിയും കൂടി ചേര്‍ന്നപ്പോള്‍ കളി ചെന്നൈയുടെ കൈകളിലായി. സണ്‍റൈസേഴ്‌സിനെതിരെ...

അമ്പടാ... റായിഡു, ചെന്നൈയ്ക്ക് ജയം , പ്ലേ ഓഫില്‍

പൂനെ: അമ്പാട്ടി റായിഡുവിന്റെ സെഞ്ചറിയും ഷെയ്ന്‍ വാട്‌സന്റെ അര്‍ദ്ധ സെഞ്ച്വറിയും കൂടി ചേര്‍ന്നപ്പോള്‍ കളി ചെന്നൈയുടെ കൈകളിലായി. സണ്‍റൈസേഴ്‌സിനെതിരെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട് വിക്കറ്റ് ജയം. ജയത്തോടെ ചെന്നൈ പ്ലേ ഓഫിലെത്തി.

180 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് മകച്ച തുടക്കമായിരുന്നു. ഒന്നാം വിക്കറ്റില്‍ 134 റണ്‍സിന്റെ കൂട്ടുകെട്ടാണ് വാട്‌സണും റായിഡുവും ചേര്‍ന്ന് ഉണ്ടാക്കിയത്. വാട്‌സണ്‍ 57 റണ്‍സെടുത്ത് പുറത്തായി. ഏഴ് സിക്‌സും ഏഴ് ഫോറും അടക്കം 100 റണ്‍സാണ് റായിഡു നേടിയത്. ജയത്തോടെ പ്ലേ ഓഫിലെത്തുന്ന രണ്ടാം ടീമായി ചെന്നൈ. ഹൈദരാബാദ് നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു

79 റണ്‍സ് നേടിയ ശിഖര്‍ ധവാനും 51 റണ്‍സ് നേടിയ വില്യംസണുമാണ് സണ്‍റൈസേഴ്‌സിന് മികച്ച സ്‌കോര്‍ നേടി കൊടുത്തത്. അവസാന ഓവറുകളില്‍ ദീപക് ഹൂഡ (11 പന്തില്‍ 21 റണ്‍സ്) മികച്ച പ്രകടനം നടത്തി. ചെന്നൈയ്ക്കായി ശ്രദുള്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റും ചഹല്‍, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story by
Next Story
Read More >>