അടിച്ച് പൊളിച്ച് ശ്രേയസ് അയ്യര്‍:  കൊല്‍ക്കത്തക്ക് 220 റണ്‍സ് വിജയ ലക്ഷ്യം

Published On: 2018-04-27 16:30:00.0
അടിച്ച് പൊളിച്ച് ശ്രേയസ് അയ്യര്‍:  കൊല്‍ക്കത്തക്ക് 220 റണ്‍സ് വിജയ ലക്ഷ്യം

ഡല്‍ഹി: ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കൊല്‍ക്കത്തക്ക് 220 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് ഡല്‍ഹി 219 റണെടുത്തു. 40 പന്തില്‍ 93 റണ്ണടിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മികവിലാണ് ഡല്‍ഹി മികച്ച സ്‌ക്കോര്‍ നേടിയത്. 44 പന്തില്‍ 62 റണെടുത്ത പ്രിത്യുഷാ, 18 പന്തില്‍ 33 റണെടുത്ത കോളിന്‍ മുണ്‍റോ, 18 പന്തില്‍ 27 റണെടുത്ത മാക്‌സ്‌വെല്‍ തുടങ്ങിയവര്‍ ടീം ടോട്ടലില്‍ മികച്ച സംഭാവന നല്‍കി.പത്ത് സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്.

കൊല്‍ക്കയുടെ ബോളര്‍മാരെല്ലാം ഡല്‍ഹിയുടെ ബാറ്റിങ് ചൂടറിഞ്ഞു. 8.25 എക്കോണമി റേറ്റുള്ള പീയുഷ് ചൗളയാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാല് ഓവറില്‍ 33 റണിന് ഒരു വിക്കറ്റാണ് പീയുഷിന്റെ നേട്ടം

Top Stories
Share it
Top