ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം; ചെന്നൈയും ഹൈദരാബാദും പോരടിക്കും

മുംബൈ: രണ്ടുമാസം നീണ്ടു നിന്ന ഐപിഎല്‍ മാമാങ്കത്തില്‍ ഇന്ന് മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടം. മൂന്നാം കിരീടം ലക്ഷ്യമിട്ട് ചെന്നൈ...

ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം; ചെന്നൈയും ഹൈദരാബാദും പോരടിക്കും

മുംബൈ: രണ്ടുമാസം നീണ്ടു നിന്ന ഐപിഎല്‍ മാമാങ്കത്തില്‍ ഇന്ന് മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടം. മൂന്നാം കിരീടം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍കിംഗ്‌സും രണ്ടാം കിരീടത്തിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്. സീസണില്‍ മുഖാമുഖം മൂന്ന് തവണ പോരടിച്ചപ്പോള്‍ വിജയം ചെന്നൈക്കൊപ്പമായിരുന്നു. ഗ്രൂപ്പ് ഘട്ടമത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടിയപ്പോഴും ചെന്നൈക്കൊപ്പമായിരുന്നു വിജയം. നാലു ദിവസത്തിന് ശേഷം ഇരു ടീമുകളും പരസ്പരം പോരടിക്കാനിറങ്ങുമ്പോള്‍ വിജയം മാത്രമാകും ലക്ഷ്യം.

രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈക്ക് ഇത് അഭിമാന പേരാട്ടമാണ്. ധോണിയുടെ ക്യാപ്റ്റന്‍സി തന്നെയാണ് ചെന്നൈയുടെ പ്ലസ് പോയന്റ്. താരങ്ങളുടെ ഒത്തിണക്കവും മികച്ച ഫോമും ചെന്നൈക്ക് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നു. ഷെയ്ന്‍ വാഡ് സണ്‍, അമ്പാട്ടി റായഡു,ഡുപ്ലെസി, ഷ​ർ​ദു​ൽ ഠാ​കു​ർ, ലു​ൻ​ഗി എ​ൻ​ഗി​ഡി,റെ​യ്​​ന, ഡ്വെ​യ്​​ൻ ബ്രാ​വോ,ജഡേജ എന്നിവരുടെ പ്രകടനം നിർണായകമാകും.

കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലിറങ്ങുന്ന ഹൈദരാബാദിന് ബൗളിങ് വിഭാ​ഗമാണ് ശക്തി. ഒറ്റയാള്‍ പ്രകടനങ്ങളാണ് ഹൈദരാബാദിൻെറ വിജയത്തിൽ നിർണായകമാവാറുള്ളത്. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ റാഷിദ് ഖാന്റെ ഓള്‍റൗണ്ട് പ്രടനം ഹൈദരാബാദിന് നേട്ടമാകും. അതേസമയം ബാറ്റിങില്‍ കെയ്ന്‍ വില്യംസണെയും ശിഖര്‍ ധവാനെയും അമിതമായി ആശ്രയിക്കുന്നത് ഹൈദരാബാദിന് തിരിച്ചടിയാവും. ഷാ​ക്കി​ബു​ൽ ഹ​സ​ൻ, യൂ​സു​ഫ്​ പ​ത്താ​ൻ, ദീ​പ​ക്​ ഹൂ​ഡ, സി​ദ്ധാ​ർ​ഥ്​ കൗ​ൾ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ , സ​ന്ദീ​പ്​ ശ​ർ​മ എന്നിവരുടെ പ്രകടനം മത്സരത്തിൽ നിർണായകമാകും.

Story by
Next Story
Read More >>