ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ എറിഞ്ഞു വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 

ഹൈദരാബാദ്: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ എറിഞ്ഞു വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തര്‍പ്പന്‍ വിജയം.ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിന് നിശ്ചിതയോവറില്‍...

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ എറിഞ്ഞു വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 

ഹൈദരാബാദ്: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ എറിഞ്ഞു വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തര്‍പ്പന്‍ വിജയം.ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിന് നിശ്ചിതയോവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. ബാംഗ്ലുരിന്റെ മറുപടി ആറുവിക്കറ്റ് നഷ്ടത്തില്‍141 റണ്‍സിലൊതുങ്ങുകയും ചെയ്തു.

39 പന്തില്‍ 59 റെണടിച്ച ക്യാപ്റ്റന്‍ വില്ല്യംണിന്റെയും 32 പന്തില്‍ 35 റണെടുത്ത ഷാക്കീബ് അല്‍ ഹസ്സനുമാണ് ഹൈദരാബാദ് സ്‌ക്കോറിന് കാര്യമായ സംഭാവന നല്‍കിയത്. നല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും,നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്ക് വീഴ്ത്തിയ സൗത്തിയും, നാല് ഓവറില്‍ 25ണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ചാഹലും ബാഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.

താരതമ്യേന ചെറിയ സ്‌ക്കോര്‍ പിന്‍തുടര്‍ന്ന പേരുകേട്ട ബാംഗ്ലുരിന്റെ ബേറ്റിങ് നിര ഹൈദരാബാദ് ബോളിങ്ങിന് മുന്നില്‍ തര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ബാറ്റിലേക്ക് പന്തെത്താതിരുന്നത് ബാംഗ്ലുരിന്റെ ബാറ്റിങ് നിരയെ കുഴക്കി. മുപ്പത് പന്തില്‍ 39 റണെടുത്ത ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്‌ക്കോറര്‍. ഗ്രാന്‍ഡ്ഹോം 29 പന്തില്‍ 33 റെണ്ണടുത്തു.

റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയ ഹൈദരാബാദ് ബൗളര്‍മാരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സന്ദീപ് ശര്‍മ നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്ക്റ്റ് വീഴ്ത്തി. നാലോവറില്‍27 റണ്‍സ് വിട്ടുകൊടുത്ത ബൂവനേശ്വര്‍ കുമാറും, നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത സിദ്ധാര്‍ത്ഥ് കൗളും തിളങ്ങി.

ഹൈദരാബാദ് ക്യാപ്റ്റന്‍ വില്ല്യംസണാണ് മികച്ച കളിക്കാരന്‍. ഇതോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകളവസാനിച്ചു. 10 കളികളില്‍ എട്ടു വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മുന്നിലെത്തുകയും ചെയ്തു.

Story by
Next Story
Read More >>