ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്: രാജസ്ഥാനെതിരെ 11 റണ്‍സ് വിജയം

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 11 റണ്‍സ് വിജയം. 152 റണ്‍ വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 140...

ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്: രാജസ്ഥാനെതിരെ 11 റണ്‍സ് വിജയം

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 11 റണ്‍സ് വിജയം. 152 റണ്‍ വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 140 റണെടുക്കാനെ
സാധിച്ചൊള്ളൂ. വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.

43 പന്തില്‍ 63 റണ്‍സ് നേടിയ കെയ്ന്‍ വില്ല്യംസണിന്റെയും 39 പന്തില്‍45 റണടിച്ച ഹെയ്ല്‍സിന്റെയും മികവിലാണ് ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയത്. ഏഴ് ഫോറും രണ്ട് സിക്‌സുമടങ്ങുന്നതായിരുന്നു വില്ല്യംസണിന്റെ ഇന്നിങ്‌സ്. രാജസ്ഥാനായി ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

രാജസ്ഥാനായി രഹാനെ 53 പന്തില്‍ 65 റണുമായി പുറത്താകാതെ നിന്നു. 30 പന്തില്‍ 40 റണടിച്ച സഞ്ജുവും ടീമിന്റെ തോല്‍വി ഭാരം കുറച്ചു. ഹൈദരാബാദിന് വേണ്ടി സന്ദീപ് ശര്‍മ നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.

Story by
Next Story
Read More >>