പഞ്ചാബിന് നാല്‌ റണ്‍സ് വിജയം: പോയന്റ് പട്ടികയില്‍ ഒന്നാമത്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് നാല് റണ്‍സ് ജയം. പരിക്കേറ്റു പുറത്തായ ഗെയിലിന്റെ അഭാവത്തില്‍ ടോസ്...

പഞ്ചാബിന് നാല്‌ റണ്‍സ് വിജയം: പോയന്റ് പട്ടികയില്‍ ഒന്നാമത്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് നാല് റണ്‍സ് ജയം. പരിക്കേറ്റു പുറത്തായ ഗെയിലിന്റെ അഭാവത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പഞ്ചാബ് എട്ടു വിക്കറ്റു നഷ്ടത്തില്‍ 143 റണ്‍സിലൊതുങ്ങി. 32 പന്തില്‍ 34 റണ്‍സെടുത്ത കരുണ്‍ നായരാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. കെ.എല്‍. രാഹുല്‍ (15 പന്തില്‍ 23), ആരോണ്‍ ഫിഞ്ച് (നാലു പന്തില്‍ രണ്ട്), മായങ്ക് അഗര്‍വാള്‍ (16 പന്തില്‍ 21), യുവ്‌രാജ് സിങ് (17 പന്തില്‍ 14), ഡേവിഡ് മില്ലര്‍ (19 പന്തില്‍ 26), അശ്വിന്‍ (ഏഴ് പന്തില്‍ ആറ്), ആന്‍ഡ്രു ടൈ(ഒന്‍പതു പന്തില്‍ മൂന്ന്) എന്നിങ്ങനെയായിരുന്നു മറ്റ് പഞ്ചാബ് താരങ്ങളുടെ റണ്‍ നേട്ടം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ശ്രേയസ് അയ്യര്‍ ഡല്‍ഹിക്കായി അര്‍ധസെഞ്ചുറി നേടി. 45 പന്തില്‍ 57 റണായിരുന്നു താരത്തിന്റെ നേട്ടം. അവസാന പന്തില്‍ ഡല്‍ഹിക്കു ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ പന്തുയര്‍ത്തി അടിച്ച അയ്യരെ ആരോണ്‍ ഫിഞ്ച് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തുടര്‍ച്ചയായ നാലാം വിജയത്തോടെ ചെന്നൈയെ മറികടന്ന് കിംങ്സ് ഇലവന്‍ പഞ്ചാബ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

Story by
Next Story
Read More >>