അടിച്ച് പൊളിച്ച് ഗെയില്‍; പതിനൊന്നാം സീസണിലെ ആദ്യ സെഞ്ച്വറി

Published On: 2018-04-19 16:30:00.0
അടിച്ച് പൊളിച്ച് ഗെയില്‍; പതിനൊന്നാം സീസണിലെ ആദ്യ സെഞ്ച്വറി

മൊഹാലി: ഐ.പി.എല്‍ പതിനൊന്നാം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരിലാക്കി ക്രിസ് ഗെയില്‍. മൊഹാലിയില്‍ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിലാണ് ഗെയില്‍ തന്റെ ആറാം ഐ.പി.എല്‍ സെഞ്ച്വറി സ്വന്തമാക്കിയത്. ഗെയിലിന്റെ ഇന്നിംഗ്‌സിന്റെ (104) ബലത്തില്‍ പഞ്ചാബ് 193 റണ്‍സെടുത്തു. 63 പന്തില്‍ 11 സിക്‌സറും ഒരു ഫോറും അടക്കമാണ് ഗെയിലിന്റെ 104 റണ്‍സ് പ്രകടനം.

ഐ.പി.എല്‍ ലേലത്തില്‍ ആരും വാങ്ങാതിരുന്ന ഗെയിലിനെ അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ബംഗ്ലൂര്‍ ഗെയിലിനെ നിലനിര്‍ത്തിയിരുന്നില്ല.

Top Stories
Share it
Top