അടിച്ചു പറത്തി, എറിഞ്ഞൊതുക്കി; മുംബൈ തിരുമ്പി വന്തിട്ടേന്‍ സൊല്ല്

കൊല്‍ക്കത്തെ: പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോല ആധിപത്യം പുലര്‍ത്തിയ മുംബൈക്ക് കൊല്‍ക്കത്തയ്‌ക്കെതിരെ 102 റണ്ണിന്റെ ത്രസിപ്പിക്കുന്ന വിജയം.ടോസ്...

അടിച്ചു പറത്തി, എറിഞ്ഞൊതുക്കി; മുംബൈ തിരുമ്പി വന്തിട്ടേന്‍ സൊല്ല്

കൊല്‍ക്കത്തെ: പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോല ആധിപത്യം പുലര്‍ത്തിയ മുംബൈക്ക് കൊല്‍ക്കത്തയ്‌ക്കെതിരെ 102 റണ്ണിന്റെ ത്രസിപ്പിക്കുന്ന വിജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തയുടെ മറുപടി 18.1 ഓവറില്‍ 108 റണ്‍സില്‍ അവസാനിച്ചു.കളിയുടെ ആദ്യത്തില്‍ തുടര്‍ച്ചയായ തോല്‍വികളില്‍ ഇടറി പ്ലേയോഫ് സാധ്യതകള്‍ മങ്ങിയിരുന്ന മുന്‍ ചാമ്പ്യന്‍മാരുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. വിജയത്തോടെ മുംബൈ പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി.

കൊല്‍ക്കത്തയുടെ ബോളര്‍മാരെല്ലാം മുംബൈയുടെ ബാറ്റിങ്് ചൂടറിഞ്ഞ മത്സരത്തില്‍ സീസണിലെ രണ്ടാമത്തെ അതിവേഗ അര്‍ധസെഞ്ചുറി കുറിച്ച യുവതാരം ഇഷാന്‍ കിഷന്റെ ബാറ്റിങ്ങ് മികവാണ് മുംബൈയ്ക്ക് കൂറ്റന്‍ സ്‌ക്കോര്‍ സമ്മാനിച്ചത്.21 പന്തില്‍ ആറുസിക്‌സും അഞ്ചു ഫോറും സഹിതം 62 റണ്ണാണ് താരം നേടിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ബെന്‍ കട്ടിങ്ങും ഹര്‍ദിക്ക് പാണ്ഡ്യയും ക്രൂണാല്‍ പാണ്ഡ്യയും മുംബൈ സ്‌കോര്‍ 210 റണ്‍സിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി. ബെന്‍ കട്ടിങ് 9 പന്തില്‍ 24 റണടിച്ചു. ഹര്‍ദിക്ക് 13 പന്തില്‍ 19 റണ്‍സും ക്രൂണാല്‍ രണ്ട് പന്തില്‍ എട്ടു റണ്ണും നേടി.

210 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്തയാവട്ടെ മുംബൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 21 റണ്‍സെടുത്ത ക്രിസ് ലൈനും നിതീഷ് റാണയുമാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍മാര്‍. മുംബൈക്കായി ക്രുണാല്‍ പാണ്ഡ്യയും ഹര്‍ദിക്ക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി സ്വന്തമാക്കി.ജസ്പ്രീത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ, ബെന്‍ കട്ടിംങ്, മക്ലനാഗന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കൊല്‍ക്കത്തയ്ക്കായി പീയുഷ് ചൗള നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സുനില്‍ നരെയ്‌ന്റെ പ്രകടനം ശ്രദ്ധേയമായി.

ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് അഞ്ചു വിജയം സഹിതം 10 പോയന്റുള്ള മുംബൈ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. 11 കളികളില്‍ 10 പോയന്റുള്ള കൊല്‍ക്കത്ത റണ്‍റൈറ്റിന്റെ അടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച വിജയം നേടിയാല്‍ മുംബൈക്ക് പ്ലേയോഫിലെത്താം.

Story by
Next Story
Read More >>