ഐ.പി.എല്‍: ജയത്തോടെ പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്തി മുംബൈ

Published On: 2018-05-17 03:45:00.0
ഐ.പി.എല്‍: ജയത്തോടെ പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്തി മുംബൈ

മുംബൈ: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്ന് റണ്‍സിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെക്കുള്ള സാദ്ധ്യതകള്‍ നിലനിര്‍ത്തി. മുംബൈ ഉയര്‍ത്തിയ 186 റണ്‍സ് പിന്തുടര്‍ന്ന് പഞ്ചാബിന് 183 റണ്‍സ് മാത്രമെ എടുക്കാനമായുള്ളു. 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ഇരു ടീമുകള്‍ക്കും പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള മത്സര വിജയം അനിവാര്യമാണ്.

60 പന്തില്‍ 94 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ പഞ്ചാബിനെ വിജയത്തിലെത്തിക്കുമെന്ന് തോനിച്ചെങ്കിലും 18ാം ഓവറില്‍ പുറത്തായതോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. അവസാന നിമിഷത്തില്‍ ക്രീസിലുണ്ടായ അഷകര്‍ പട്ടേലിനും യുവരാജ് സിംഗ് മനോജ് തിവാരി എന്നിവര്‍ക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 25 പന്തില്‍ 46 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും പഞ്ചാബിനായി മികച്ച സ്‌കോര്‍ കണ്ടെത്തി. മുംബൈ ബൗളര്‍മാരില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബൂമ്രയാണ് പഞ്ചാബിന്റെ വിജയ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. രാഹുലിനെയും ഫിഞ്ചിനെയും ബൂമ്രയാണ് പുറത്താക്കിയത്.

ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. 23 പന്തില്‍ 50 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡിന്റെ പ്രകടനമാണ് മുബൈയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. പഞ്ചാബിനായി ആന്ദ്രേ ടൈ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു.

Top Stories
Share it
Top