റൈനയുടെ മികവില്‍ ചെന്നൈ: മുബൈക്ക് 170 റണ്‍സ് വിജയലക്ഷ്യം

Published On: 2018-04-28 16:30:00.0
റൈനയുടെ മികവില്‍ ചെന്നൈ: മുബൈക്ക് 170 റണ്‍സ് വിജയലക്ഷ്യം

മുബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 170 റണ്‍വിജയ ലക്ഷ്യം. നശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 169 റണെടുത്തത്. 47 പന്തില്‍ 75 റണെടുത്ത സുരേഷ് റൈനയുടെ മികവിലാണ് ചെന്നൈതാരതമ്യേന മികച്ച സ്‌ക്കോര്‍ നേടിയത്. 11 പന്തില്‍ 12 റണെടുത്ത വാട്‌സണും നേരിട്ട ആദ്യ പന്തില്‍ പുറത്തായ ബ്രാവോയും നിരാശപ്പെടുത്തിയെങ്കിലും. 35 പന്തില്‍ 46 റണടിച്ച റായഡു ടീം ടോട്ടലിന് മികച്ച സംഭാവനയേകി.ധോണി 26 റണെടുത്തു.

നേരത്തെ ടോസ് ജയിച്ച മുംബൈ ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു. മുംബൈക്ക് വേണ്ടി മിച്ചല്‍ മക്ക്‌ലെനഗെന്‍ നാല് ഓവറില്‍ 26 റണ്‍ വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുക്ക ബുംറയും മികച്ച പ്രകടനം കാഴ്ചവെച്ചു.


Top Stories
Share it
Top