കോഹ്ലിയെ വെട്ടി റെയ്‌ന, ഐ.പി.എല്‍ റണ്‍വേട്ടകാരില്‍ വീണ്ടും ഒന്നാമത്

Published On: 2018-04-22 13:00:00.0
കോഹ്ലിയെ വെട്ടി റെയ്‌ന, ഐ.പി.എല്‍ റണ്‍വേട്ടകാരില്‍ വീണ്ടും ഒന്നാമത്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റണ്‍വേട്ടക്കാരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സുരേഷ് റെയ്‌ന വീണ്ടും ഒന്നാമത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിലെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് റെയ്‌നയെ ഒന്നാമതെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് റെയ്‌നയെ മറികടന്ന് ബംഗളൂര്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാമതെത്തിയത്.

161 ഇന്നിംഗ്‌സുകളില്‍ നിന്നായി 4658 റണ്‍സാണ് റെയ്‌ന ഇതുവരെ ഐ.പി.എല്ലില്‍ നേടിയത്. 146 ഇന്നിംഗ്‌സുകളില്‍ നിന്നായി 4649 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ള കോഹ്ലി നേടിയത്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിലെ 92 റണ്‍സാണ് കോഹ്ലിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

Top Stories
Share it
Top