രാജസ്ഥാന് ജയം: സഞ്ജുവിന് ഓറഞ്ച് ക്യാപ്

ജയ്പൂര്‍: സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ രാജസ്ഥാന് മൂന്ന് വിക്ക്റ്റ് വിജയം. വീറും വാശിയും അവസാനം വരെ നീണ്ട മത്സരത്തില്‍ അവസാന ഓവറിലായിരുന്നു...

രാജസ്ഥാന് ജയം: സഞ്ജുവിന് ഓറഞ്ച് ക്യാപ്

ജയ്പൂര്‍: സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ രാജസ്ഥാന് മൂന്ന് വിക്ക്റ്റ് വിജയം. വീറും വാശിയും അവസാനം വരെ നീണ്ട മത്സരത്തില്‍ അവസാന ഓവറിലായിരുന്നു രാജസ്ഥാന്‍ വിജയം നേടിയത്. 39 പന്തില്‍ 52 റണ്‍സെടുത്ത സഞ്ജു ക്ഷമയോടെയാണ് ബാറ്റുവീശിയത്. രാജസ്ഥാന്റെ ടോപ്‌സ്‌കോററായ സഞ്ജു ഇതോടെ കൂടുതല്‍ റണ്‍ നേടുന്നവര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും കൈക്കലാക്കി.ആദ്യം ബാറ്റ് ചെയ്ത മുംബൈയെ അരങ്ങേറ്റക്കാരന്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗളിങ്ങ് മികവിലാണ് രാജസ്ഥാന്‍ ഏഴ് വിക്കറ്റിന് 167 റണ്‍സില്‍ ഒതുക്കിയത്.
നാല് ഓവരില്‍ 22 റണ്‍ വിട്ട് കോടുത്തു മൂന്ന് വിക്കറ്റാണ് ആര്‍ച്ചറിന്റെ നേട്ടം. ബെന്‍ സ്റ്റോക്സ്സ് സഞ്ജുവിന് മികച്ച പിന്തുണ നല്‍കി.27 പന്തില്‍ നിന്ന് 40 റണ്‍സാണ് സ്റ്റോക്‌സിന്റെ നേട്ടം.രണ്ടുപേരും മടങ്ങിയതോടെ പ്രതിസന്ധിയിലായ രാജസ്ഥാനെ ഒന്‍പത് പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ഗൗതമാണ് വിജയത്തിലെത്തിച്ചത്. നേരത്തെ ഓപ്പണര്‍മാരായ സൂര്യയ കുമാര്‍ യാദവിന്റെയും ഇഷന്‍ കിഷന്റെയും മികവിലാണ് മുംബൈ ഭേദപ്പെട്ട സ്‌ക്കോര്‍ നേടിയത്. യാദവ് 47 പന്തില്‍ നിന്ന് 72ഉം ഇഷാന്‍ 42 പന്തില്‍ നിന്ന് 58 ഉം റണ്‍സെടുത്തു. ആറു കളികളില്‍ നിന്ന് ആറു പോയിന്റുള്ള രാജസ്ഥാന്‍ ആറാം സ്ഥാനത്താണ്.അഞ്ചു കളികളില്‍ നിന്ന് രണ്ടുപോയിന്റ് മാത്രമുള്ള മുംബൈ ഏഴാമതും.

Story by
Next Story
Read More >>