റെയ്‌നയെ തള്ളി വിരാട് കോഹ്ലി; ഐ.പി.എല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമത്

മുംബൈ : മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം തോറ്റെങ്കിലും ബംഗളൂരു ക്യാപ്റ്റന്‍ പ്രകടനം വെറുതെയായില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സുരേഷ് റെയ്‌നയെ...

റെയ്‌നയെ തള്ളി വിരാട് കോഹ്ലി; ഐ.പി.എല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമത്

മുംബൈ : മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം തോറ്റെങ്കിലും ബംഗളൂരു ക്യാപ്റ്റന്‍ പ്രകടനം വെറുതെയായില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സുരേഷ് റെയ്‌നയെ പിന്തള്ളി വിരാട് കോഹ്ലി ഐ.പി.എല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തി. 163 ഐ.പി.എല്‍ ഇന്നിംഗ്‌സുകളില്‍ നിന്നായി 4558 റണ്‍സാണ് സുരേഷ് റെയന നേടിയത്.

മുബൈയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് റെയ്‌നെയെക്കാള്‍ 31 റണ്‍സിന് പിറകിലായിരുന്ന കോഹ്ലി മത്സരത്തിലെ 92 റണ്‍സോടെ ഐ.പി.എല്ലിലെ റണ്‍വേട്ട 4619 റണ്‍സാക്കി ഉയര്‍ത്തി. കൂടാതെ ബംഗളൂരുവിന് മാത്രമായി 5000ത്തിലധികം റണ്‍സും കോഹ്ലി നേടി. അതേസമയം പരിക്കിനെ തുടര്‍ന്ന് കൊല്‍ക്കത്തയ്‌ക്കെതിരായ അവസാന മത്സരത്തില്‍ റെയ്‌ന കളിച്ചിരുന്നില്ല.

ഐ.പി.എല്ലില്‍ മികച്ച തുടക്കമല്ല വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബഗളൂരുവിന്റെത്. നാലു കളികളില്‍ മൂന്നിലും ബംഗളൂരു പരാജയപ്പെടുകയാണ് ഉണ്ടായത്.

The only player to get to 5000 franchise runs for the same team. Virat ❤️#RCB, #RCB❤️❤️ Virat back!#PlayBold #MIvRCB pic.twitter.com/erHHyMgfkb

— Royal Challengers (@RCBTweets) April 17, 2018


Story by
Next Story
Read More >>