ഇഷാന്തിന്റെ കളി അങ്ങ് കൗണ്ടിയില്‍, അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റുമായി ഇഷാന്ത് ശര്‍മ്മ

ബര്‍മിങ്ഹാം: ഐ.പി.എല്‍ ലേലത്തില്‍ ആരും വാങ്ങാതിരുന്നതിന്റെ കലിപ്പ് ഇഷാന്ത് ശര്‍മ്മ അങ്ങ് ഇംഗ്ലണ്ടില്‍ തീര്‍ക്കുകയാണ്. വാര്‍വിക്ഷ്വയറുമായുള്ള...

ഇഷാന്തിന്റെ കളി അങ്ങ് കൗണ്ടിയില്‍, അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റുമായി ഇഷാന്ത് ശര്‍മ്മ

ബര്‍മിങ്ഹാം: ഐ.പി.എല്‍ ലേലത്തില്‍ ആരും വാങ്ങാതിരുന്നതിന്റെ കലിപ്പ് ഇഷാന്ത് ശര്‍മ്മ അങ്ങ് ഇംഗ്ലണ്ടില്‍ തീര്‍ക്കുകയാണ്. വാര്‍വിക്ഷ്വയറുമായുള്ള മത്സരത്തില്‍ അഞ്ച് വിക്കറ്റുമായി കൗണ്ടിയിലെ അരങ്ങേറ്റം ഉഷാറാക്കുകയാണ് ഇന്ത്യന്‍ താരം. സസ്‌കെസിനായാണ് ഇഷാന്ത് കളിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ ഇഷാന്ത് രണ്ടാം ഇന്നിംഗിലാണ് ബാക്കി രണ്ട് വിക്കറ്റുകളും നേടിയത് (5/69). ഇംഗ്ലണ്ട് താരങ്ങളായ ഇയാന്‍ ബെല്‍, ജോനാഥന്‍ ട്രോട്ട് എന്നിവരാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇഷാന്തിന് മുന്നില്‍ വീണത്. മത്സരത്തില്‍ ടീമിനായി 22 റണ്‍സും ഇഷാന്ത് നേടി. മത്സരം സമനിലയിലായി. മത്സരത്തിലെ ഇഷാന്തിന്റെ പ്രകടനം.

Story by
Next Story
Read More >>