തോറ്റ ജപ്പാനും ജയിച്ച കൊളംബിയയും പ്രീക്വാര്‍ട്ടറില്‍

സമാറ/ വോള്‍വോഗ്രാഡ് : മര്യാദയ്ക്ക് കളിച്ചാല്‍ ഇതാണ് ഗുണം, തോറ്റാലും പ്രീക്വാര്‍ട്ടറിലെത്താം. ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് ഒരു...

തോറ്റ ജപ്പാനും ജയിച്ച കൊളംബിയയും പ്രീക്വാര്‍ട്ടറില്‍

സമാറ/ വോള്‍വോഗ്രാഡ് : മര്യാദയ്ക്ക് കളിച്ചാല്‍ ഇതാണ് ഗുണം, തോറ്റാലും പ്രീക്വാര്‍ട്ടറിലെത്താം. ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് ഒരു ഗോളിന് തോറ്റിട്ടും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍. സെനഗലിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കൊളംബിയയും അടുത്ത ഘട്ടം ഉറപ്പിച്ചു.

ഇരു മത്സരങ്ങളും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 59ാം മിനുട്ടില്‍ ജാന്‍ ബെഡ്‌നരേക് ആണ് പോളണ്ടിന്റെ വിജയ ഗോള്‍ നേടിയത്. കുര്‍സാവ എടുത്ത ഫ്രീകിക്കില്‍ നിന്നും ലഭിച്ച അവസരം ബെഡ്‌നാറേക്കിന്റെ മനോഹരമായ ഹെഡറിലൂടെയാണ് ഗോളായത്. മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും പോളിഷ് പ്രതിരോധത്തെ ഭേദിക്കാന്‍ ജപ്പാനായില്ല. ജപ്പാന്‍ ഗോളി കവാഷിമയുടെ പ്രകടനം മികച്ചു നിന്നു.

73ാം മിനിറ്റില്‍ യാരി മിനയുടെ ഹെഡര്‍ ഗോളിലാണ് കൊളംബിയ മുന്നിലെത്തിയത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ വന്നത്. സെനഗലിന്റെ ഭാഗത്ത് നിന്ന് മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും കൊളംബിയ പ്രതിരോധിക്കുകയായിരുന്നു. ബോക്സില്‍ വെച്ച് സെനഗലിന്റെ സാദിയോ മാനെയെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വാര്‍ സംവിധാനത്തിലൂടെ തെറ്റാണെന്ന് തെളിഞ്ഞു.

മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവവും ഒരു തോല്‍വിയും അടക്കം 6 പോയിന്റാണ് കൊളംബിയയ്ക്ക്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയും വീതമാണ് ജപ്പാന്റെയും സെനഗലിന്റെയും സംമ്പാദ്യം. ഗോള്‍ ശരാശരിയിലും തുല്യത പാലിച്ചതോടെ ഫെയര്‍ പ്ലെയില്‍ മുന്നില്‍ നില്‍ക്കുന്ന ജപ്പാന്‍ സെനഗലിനെ പിന്തള്ളി പ്രീക്വാര്‍ട്ടിറിലേക്ക് മുന്നേറി. ഫെയര്‍ പ്ലേ നിയമ പ്രകാരം ഏറ്റവും കുറവ് കാര്‍ഡുകള്‍ വാങ്ങിയ ടീമാണ് പുറത്തു പോവുക. സെനഗല്‍ ആറു കാര്‍ഡു വാങ്ങിയപ്പോള്‍ നാലു മഞ്ഞ കാര്‍ഡുകളെ ജപ്പാന്‍ വാങ്ങിയിട്ടുണ്ടായിരുന്നുള്ളൂ. ജപ്പാനെ തോല്‍പ്പിച്ച് പോളണ്ട് ആദ്യ ജയവും നേടി.

Story by
Next Story
Read More >>