ഏഷ്യക്കൊരു വിലാസമുണ്ടാക്കാന്‍ ജപ്പാന്‍; ഇംഗ്ലണ്ടും ബെല്‍ജിയവും നേര്‍ക്കുനേര്‍

മോസ്‌കോ: ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളുടെ അവസാന ദിനത്തിലും സൂപ്പര്‍ ക്ലെമാക്സ്. ഗ്രൂപ്പ് എച്ചില്‍ മൂന്ന് ടീമുകളാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കായി...

ഏഷ്യക്കൊരു വിലാസമുണ്ടാക്കാന്‍ ജപ്പാന്‍; ഇംഗ്ലണ്ടും ബെല്‍ജിയവും നേര്‍ക്കുനേര്‍

മോസ്‌കോ: ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളുടെ അവസാന ദിനത്തിലും സൂപ്പര്‍ ക്ലെമാക്സ്. ഗ്രൂപ്പ് എച്ചില്‍ മൂന്ന് ടീമുകളാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കായി ഇന്ന് പന്തു തട്ടുന്നത്. ജപ്പാന്‍,കൊളംബിയ,സെനഗല്‍ എന്നീ ടീമുകള്‍ തമ്മിലാണ് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തിനായുള്ള മത്സരം.

ജപ്പാന്‍-പോളണ്ടിനെയും സെനഗല്‍ കൊളംബിയയെയും എതിരിടുമ്പോള്‍ മുന്നിലുള്ള ടീമുകളായ ജപ്പാനും സെനഗലിനും സമനില മാത്രം മതി യോഗ്യതയ്ക്ക്. കൊളംബിയയ്ക്ക ജയം അനിവാര്യവും ജപ്പാന്‍ തോല്‍ക്കുകയും വേണം. എന്നിട്ട് ഗോള്‍ശരാശരിയും നോക്കണം. സെനഗല്‍ തോറ്റാല്‍ ജപ്പാന്‍ പരാജയപ്പെടുകയും ഗോള്‍ ശരാശരി കുറഞ്ഞാലും സെനഗലിന് യോഗ്യത നേടാം.

ആദ്യ കളിയില്‍ ജപ്പാനോട് തോറ്റ കൊളംബിയ രണ്ടാം കളിയില്‍ പോളണ്ടിനെ മൂന്ന് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചിരുന്നു. എന്നാല്‍ സെനഗല്‍ പോളണ്ടിനെ തോല്‍പ്പിക്കുകയും ജപ്പാനുമായി സമനിലയുമയാണ് കളത്തിലെത്തുന്നത്. പെക്കര്‍മാനും സംഘത്തിനും അലിയേ സീസേയുടെ സെനഗലിനെ മറികടക്കാനാകുമോ എന്ന് കണ്ടറിയണം.

മറുഭാഗത്ത് രണ്ടാം തവണ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്താനാണ് ജപ്പാന്‍ ബൂട്ട് കെട്ടുന്നത്. യോഗ്യത നേടിയാല്‍ ഏഷ്യയില്‍ നിന്ന് റഷ്യയില്‍ അവശേഷിക്കുന്ന ഏക ടീമായി സാമുറായികള്‍ മാറും. ഇല്ലെങ്കില്‍ മറ്റു ടീമുകളേ പോലേ മടങ്ങാം. മുന്‍പ് 2010ല്‍ ജപ്പാനും 2002ല്‍ ദക്ഷിണ കൊറിയയും മാത്രമാണ് ഏഷ്യയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ടീമുകള്‍. പോളണ്ടാവട്ടേ രണ്ടു കളിയിലും തോറ്റ് ഗ്രൂപ്പില്‍ നിന്ന് പുറത്തായി കഴിഞ്ഞിട്ടുണ്ട്. അവസാന മത്സരമെങ്കിലും ജയിച്ച് നാണകേടൊഴിവാക്കാനാകും റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

ഗ്രൂപ്പ് എച്ചില്‍ ഇംഗ്ലണ്ടും ബെല്‍ജിയവും രണ്ട് ജയവുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒന്നാമനെ നിശ്ചയിക്കാന്‍ ഇരു ടീമുകളും പരസ്പരം പോരാടും. ഗ്രൂപ്പില്‍ ആദ്യ ജയം തേടി ട്യുണീഷ്യയും പനാമയും ഏറ്റുമുട്ടും. രാത്രി 11.30നാണ് ഇരു മത്സരങ്ങളും.

Story by
Next Story
Read More >>