പകരം വീട്ടി ജപ്പാന്‍, കൊളംബിയയെ 2-1 ന് തോല്‍പ്പിച്ചു

സരൻസ്കി: ഗ്രൂപ്പ് എച്ചിലെ ആദ്യ പോരാട്ടത്തില്‍ കൊളംബിയെ 2-1 ന് തകര്‍ത്ത് ജപ്പാന്‍. യുയു ഒസാക്കെ, ഷിന്‍ജി കസാവ എന്നിവരാണ് ജപ്പാനു വേണ്ടി ഗോള്‍ നേടിയത്....

പകരം വീട്ടി ജപ്പാന്‍, കൊളംബിയയെ 2-1 ന് തോല്‍പ്പിച്ചു

സരൻസ്കി: ഗ്രൂപ്പ് എച്ചിലെ ആദ്യ പോരാട്ടത്തില്‍ കൊളംബിയെ 2-1 ന് തകര്‍ത്ത് ജപ്പാന്‍. യുയു ഒസാക്കെ, ഷിന്‍ജി കസാവ എന്നിവരാണ് ജപ്പാനു വേണ്ടി ഗോള്‍ നേടിയത്. യുവാന്‍ ക്വിന്റേറോ കൊളംബിയ്ക്കായി ഗോള്‍ നേടി. 2010 ലെ ലോകകപ്പിൽ കൊളംബിയയോട് ആദ്യ റൌണ്ടിലേറ്റ പരാജയത്തിനുള്ള പകരം വീട്ടലായി ജപ്പാൻറെ വിജയം.

ലോകകപ്പിലെ ആദ്യ ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തില്‍ കൊളംബിയ 10 പേരുമായി ചുരുങ്ങിയപ്പോള്‍ ജപ്പാന്‍ അവസരം മുതലാക്കി. മികച്ച മുന്നേറ്റങ്ങള്‍ ജപ്പാന്റെ ഭാഗത്തു നിന്നുണ്ടായി. പത്തു പേരായി ചുരുങ്ങിയെങ്കിലും കൊളംബിയയും മികച്ച മുന്നേറ്റങ്ങള്‍ നടത്തി.

മത്സരത്തില്‍ ജപ്പാനാണ് ആദ്യം ഗോള്‍ നേടിയത്. ആറാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ഷിന്‍ജി കഗാവയാണ് ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്സില്‍ ഗോളെന്നുറപ്പിച്ച പന്ത് കൈകൊണ്ട് തട്ടിയതിന് മൂന്നാം മിനുട്ടില്‍ കൊളംബിയുടെ കാര്‍ലോസ് സാഞ്ചസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.
ആദ്യ പകുതിയില്‍ തന്നെ കൊളംബിയ തിരിച്ചടിച്ചു. 37 -ാം മിനുട്ടില്‍ ഫാല്‍കോയെ ഫൗള് ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്ക് യുവാന്‍ ക്വിന്റേറോയാണ് ഗോളാക്കി മാറ്റിയത്. 73 -ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ യുയു ഒസാക്കെയാണ് ജപ്പാന്റെ വിജയ ​ഗോൾ നേടിയത്.ആദ്യമായാണ് ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തിനെ ഏഷ്യന്‍ രാജ്യം തോല്‍പ്പിക്കുന്നത്.

Story by
Next Story
Read More >>