പ്രശസ്​ത ഫുട്​ബോൾ താരം ബൈക്കപടത്തിൽ മരിച്ചു

ചെന്നൈ: പ്രശസ്​ത ഫുട്​ബോൾ താരം കാലിയ കുലോത്തുങ്കൻ(40) അന്തരിച്ചു. തഞ്ചാവൂരിൽ കഴിഞ്ഞ ദിവസം നടന്ന ബൈക്ക് അപകടത്തെ തുടർന്നായിരുന്നു അന്ത്യം. ...

പ്രശസ്​ത ഫുട്​ബോൾ താരം ബൈക്കപടത്തിൽ മരിച്ചു

ചെന്നൈ: പ്രശസ്​ത ഫുട്​ബോൾ താരം കാലിയ കുലോത്തുങ്കൻ(40) അന്തരിച്ചു. തഞ്ചാവൂരിൽ കഴിഞ്ഞ ദിവസം നടന്ന ബൈക്ക് അപകടത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുകെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളായിരുന്നു കാലിയ കുലോത്തുങ്കന്‍.

2003-ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബാളില്‍ ജേതാക്കളാകുമ്പോള്‍ ബൈചുങ് ബുട്ടിയ, ഒക്കൊരു, രാമന്‍ വിജയന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ കുലോത്തുങ്കന്‍. 2009-ലെ സന്തോഷ് ട്രോഫിയിൽ തമിഴ്നാടി​​​ൻെറ ക്യാപ്​റ്റനായിരുന്നു. മുംബൈ എഫ്.സിക്കു വേണ്ടിയും 2010-11 സീസണില്‍ വിവ കേരളക്കായും ഭവാനിപുർ എഫ്​.സിക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്

Story by
Next Story
Read More >>