ടി.സി മാത്യുവിനെതിരെ ഓംബുഡ്സ്മാൻ; തിരിമറി നടത്തിയ 2.16 കോടിരൂപയും രണ്ടുമാസത്തിനകം തിരിച്ചുപിടിക്കണം

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ തിരിമറി നടത്തിയെന്ന് ഓംബുഡ്സ്മാൻ. കെസിഎ മുൻ സെക്രട്ടറി ടി.സി മാത്യുവിന്റെ കാലത്താണ് അസോസിയേഷനിൽ...

ടി.സി മാത്യുവിനെതിരെ ഓംബുഡ്സ്മാൻ; തിരിമറി നടത്തിയ 2.16 കോടിരൂപയും രണ്ടുമാസത്തിനകം തിരിച്ചുപിടിക്കണം

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ തിരിമറി നടത്തിയെന്ന് ഓംബുഡ്സ്മാൻ. കെസിഎ മുൻ സെക്രട്ടറി ടി.സി മാത്യുവിന്റെ കാലത്താണ് അസോസിയേഷനിൽ കോടികളുടെ കുംഭകോണം നടത്തിയതെന്നും ഓംബുഡ്സ്മാൻ. 2.16 കോടി രൂപയുടെ തിരിമറിയാണ് കെസിഎയിൽ നടന്നിട്ടുള്ളത്. ഈ പണം ക്രമക്കേട് നടത്തിയ മുൻ സെക്രട്ടറി ടി.സി മാത്യുവിൽ നിന്ന് ഈടാക്കാനും ഓംബുഡ്സ്മാൻ ഉത്തരവിട്ടു.

രണ്ടുമാസത്തിനകം പണം തിരിച്ചുപിടിക്കണം. പണം കിട്ടിയില്ലെങ്കിൽ പരാതിക്കാരന് കോടതിയെ സമീപിക്കാം. അഡ്വ.പ്രമോദ് നൽകിയ പരാതിയിലാണ് നടപടി. നാളെ വിഷയത്തിൽ കെസിഎ ജനറൽ ബോഡി യോ​ഗം ചേരും. കാസര്‍കോട്, ഇടുക്കി ജില്ലകളിലെ സ്റ്റേഡിയങ്ങളുടെ നിർമാണത്തിൽ ക്രമക്കേട് നടത്തി.

ഇടുക്കിയിലെ സ്റ്റേഡിയം നിർമാണത്തിനായി അനുമതിയില്ലാതെ 44 ലക്ഷം രൂപയുടെ പാറയാണ് പൊട്ടിച്ചത്. പൊട്ടിച്ചെടുത്ത പാറ ടി.സി മാത്യുവിന്റെ വീടുപണിക്കായി ഉപയോഗിച്ചെന്നും ഓംബുഡ്സ്മാൻ കണ്ടെത്തിയിരുന്നു.

കൂടാതെ കാസർകോട്ടെ സ്റ്റേഡിയത്തിന്റെ നിർമാണത്തിനായി വകയിരുത്തിയ 20 ലക്ഷം രൂപ ടി.സി മാത്യു വീടുപണിക്കായി വകമാറ്റിയതും, കെസിഎയ്ക്ക് സോഫ്റ്റ് വെയർ വാങ്ങിയതിൽ 60 ലക്ഷത്തിന്റെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഓദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിലൂടെ എട്ടുലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് ഈ ഇനത്തില്‍ നഷ്ടപ്പെട്ടത്. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയശേഷവും സ്വന്തം ചെലവുകള്‍ ടി.സി മാത്യു കെസിഎയില്‍ നിന്ന് ഈടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

Story by
Next Story
Read More >>