കേരളാ ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്ത് രാജി

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ തലപത്ത് നിന്നും രാജി. കെ.സി.ക സെക്രട്ടറി ജയേഷ് ജോർജ്, പ്രസിഡന്റ് ഉൾപ്പെടെയുള്ള കമ്മറ്റി അം​ഗങ്ങളാണ് രാജിവച്ചത്....

കേരളാ ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്ത് രാജി

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ തലപത്ത് നിന്നും രാജി. കെ.സി.ക സെക്രട്ടറി ജയേഷ് ജോർജ്, പ്രസിഡന്റ് ഉൾപ്പെടെയുള്ള കമ്മറ്റി അം​ഗങ്ങളാണ് രാജിവച്ചത്. ആലപ്പുഴയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലായിരുന്നു തീരുമാനം. സാജന്‍ കെ. വര്‍ഗീസാണ് പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി അഡ്വ. ശ്രീജിത് വി നായരെയും തെരഞ്ഞെടുത്തു.

കെ.സി.എയിലെ ക്രമക്കേച സംബന്ധിച്ച് നടന്ന അന്വേഷണ റിപ്പോർട്ട് പരി​ഗണിച്ച് മുൻ സെക്രട്ടറിയായ ടി.സി മാത്യുവിൽ നിന്ന് തുക തിരിച്ചു പിടിക്കാൻ ഒംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നിൽ ജയേഷ് ജോർജാണെന്നായിരുന്നു ടി.സി മാത്യുവിന്റെ ആരോപണം. ഇതിനു പിന്നാലെയാണ് രാജി. ലോധ കമ്മറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിനായാണ് രാജിയെന്നാണ് കെ.സി.എയുടെ വിശദീകരണം.

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ചത്തെ ജനറല്‍ബോഡിയുടെ അജണ്ടയിലുണ്ടായിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കാനാണ് ശനിയാഴ്ച ചേര്‍ന്ന ജനറല്‍ബോഡി തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായാണ് 9 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രാജിവെച്ചതെന്നാണ് വിശദീകരണം. അതോടൊപ്പം തന്നെ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോര്‍ജും രാജിവെക്കുകയായിരുന്നു. അടുത്ത മൂന്നു വര്‍ഷത്തേക്ക് അദ്ദേഹത്തിന് ഇനി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല.

Story by
Next Story
Read More >>