മെല്‍ബണ്‍ ബ്ലാസ്റ്റ്; കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആറാടി മെല്‍ബണ്‍ സിറ്റി

കൊച്ചി: ലാലീഗ വേള്‍ഡ് ടൂര്‍ണമെന്റ് ചാമ്പ്യന്‍ഷിപ്പില്‍ മെല്‍ബണ്‍ സിറ്റിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ്...

മെല്‍ബണ്‍ ബ്ലാസ്റ്റ്; കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആറാടി മെല്‍ബണ്‍ സിറ്റി

കൊച്ചി: ലാലീഗ വേള്‍ഡ് ടൂര്‍ണമെന്റ് ചാമ്പ്യന്‍ഷിപ്പില്‍ മെല്‍ബണ്‍ സിറ്റിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മെല്‍ബണിന്റെ വിജയം. എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് മെല്‍ബണ്‍ സിറ്റിയോട് പരാജയപ്പെട്ടെങ്കിലും ആരാധകര്‍ക്ക ആശ്വസിക്കാം, തോറ്റത് നിസ്സാര ടീമിനോടല്ല. റഷ്യന്‍ ലോകകപ്പില്‍ പന്ത്തട്ടിയ ആസ്ട്രലിയന്‍ രാജ്യത്തെ ഏറ്റവും മികച്ച ക്ലബ്ബിനോടാണ്.

30ാം മിനിറ്റിലാണ് മെല്‍ബണ്‍ സിറ്റി ആദ്യ ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കബളിപ്പിച്ച് മെല്‍ബണ്‍ താരം നല്‍കിയ പന്ത് വിഡോസിക്ക് വെല്‍സ് ഹെഡ്ചെയ്ത് വലയിലാക്കി. മത്സരത്തിലേക്ക് മെല്‍ബണ്‍ താരങ്ങള്‍ ഉണര്‍ന്ന കളിക്കാന്‍ തുടങ്ങിയത് ആദ്യ ഗോള്‍ അടിച്ചതിന് ശേഷമാണ്.അതിന്റെ ഫലവും അടുത്ത് തന്നെയുണ്ടായി. 33ാം മിനിറ്റില്‍ മെല്‍ബണിന്റെ രണ്ടാം ഗോളും വന്നു.മെല്‍ബണ്‍ താരം മക്ഗ്രി അടിച്ച പന്ത ജിങ്കന്റെ കാലില്‍ തട്ടി ഗോളായി.ധീരജ് സിംഗിന്റെ മികച്ച സേവുകളാണ് ആദ്യ പാദത്തില്‍ അധിക ഗോള്‍ വീഴാതെ കാത്തത് അല്ലെങ്കില്‍ മത്സരംഫലം ഇതിലും കടുപ്പമാകുമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ചതും ആകെ കിട്ടിയതുമായി ഗോള്‍ അവസരം വന്നത്. പെക്കൂസണ്‍ നല്‍കിയ പന്ത്് ലെന്‍ ഡംഗല്‍ കാലിലാക്കിയെങ്കിലും ഗോള്‍ കീപ്പറിന് മുന്നില്‍ താരം പകച്ചുപോയി .50ആം മിനിറ്റില്‍ മെല്‍ബണ്‍ വീണ്ടും ലീഡ് നേടി.75ആംമിനിറ്റില്‍ രണ്ട് ഗോളുകള്‍ നേടി മെല്‍ബണ്‍ ലീഡ് അഞ്ചാക്കി.78ആം മിനിറ്റില്‍ ആറം ഗോളും വീണു. കേരള ബ്ലാസ്റ്റേഴ്സിന് സമ്പൂര്‍ണ പരാജയം

ഇ മത്സരത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന് ഒരുപാട് പഠിക്കാനുണ്ട്. ലോകഫുട്ബോളില്‍ തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് മത്സരം കാട്ടിത്തന്നു. മത്സരത്തില്‍ ഏറ്റവും ശ്രദ്ദേയമായത് യുവ താരം ധീരജ് സിംഗിന്റെ മികച്ച പ്രകടനമാണ്. മെല്‍ബണ്‍ സിറ്റി താരങ്ങളുടെ ലോകനിലവരാത്തിലുള്ള ഷോട്ടുകള്‍ അതെ നിലവാരത്തിലാണ് ധീരജ് തട്ടിയകറ്റിയത്.ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ഗോള്‍വല കാക്കാന്‍ കരുത്തുള്ള താരമാണ് ധീരജ് എന്ന് ഇ മത്സരത്തില്‍ തെളിയിച്ചുകഴിഞ്ഞു.


.

Story by
Next Story
Read More >>