ഒരുങ്ങിക്കോളൂ... കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്സിന്റെ പ്രീ സീസണ്‍ ടൂര്‍ണമെന്റ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരെ ഞെട്ടിച്ചു. ഇത്തവണ പ്രീ...

ഒരുങ്ങിക്കോളൂ... കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്സിന്റെ പ്രീ സീസണ്‍ ടൂര്‍ണമെന്റ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരെ ഞെട്ടിച്ചു. ഇത്തവണ പ്രീ സീസണ്‍ മത്സരങ്ങള്‍ ടൂര്‍ണമെന്റായി കൊച്ചിയില്‍ നടക്കും. ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ലാലീഗ ക്ലബായ ഗിരോണ എഫ്.സി, ആസ്‌ട്രേലിയന്‍ ലീഗ്( എ ലീഗ്) ക്ലബായ മെല്‍ബണ്‍ സിറ്റി എഫ്.സി എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 24നാണ് തുടങ്ങുക.

ജൂലൈ 24 നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റി എഫ്.സിയെയാണ് നേരിടുക. 27നുള്ള രണ്ടാം മത്സരത്തില്‍ ഗിരോണ എഫ്.സിയും മെല്‍ബണ്‍ സിറ്റി എഫ്.സിയും മത്സരിക്കും. അവസാന മത്സരം ഗിരോണ എഫ്.സിയും ബ്ലാസ്റ്റേഴസും തമ്മില്‍ ജൂലൈ 28നാണ്. എല്ലാ മത്സരങ്ങളും രാത്രി ഏഴു മണിക്കാണ് ആരംഭിക്കുക. 250 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

ലാലീഗ വേള്‍ഡ് ചലഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് രാജ്യത്തെ ആദ്യത്തെ പ്രീ സീസണ്‍ ടൂര്‍ണമെന്റാണ്. ലാലീഗ ടീമായ ഗിരോണ കഴിഞ്ഞ സീസണ്‍ മുതലാണ് ഒന്നാം ഡിവിഷനില്‍ കളിക്കുന്നത്. ലീഗില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച ടീമാണ് ഗിരോണ. എ ലീഗില്‍ മൂന്നാം സ്ഥാനക്കരാണ് മെല്‍ബണ്‍ സിറ്റി എഫ്.സി.

Story by
Next Story
Read More >>