ഒന്നാം സ്ഥാനത്ത് ഒരാഴ്ച, റാങ്കിംഗില്‍ ശ്രീകാന്ത് താഴോട്ട്

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പുതുക്കിയ റാങ്കിംഗില്‍ ഇന്ത്യന്‍ താരം കിടംബി ശ്രീകാന്തിന് തിരിച്ചടി. കഴിഞ്ഞാഴ്ചത്തെ റാങ്കിംഗില്‍ ഒന്നാം...

ഒന്നാം സ്ഥാനത്ത് ഒരാഴ്ച, റാങ്കിംഗില്‍ ശ്രീകാന്ത് താഴോട്ട്

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പുതുക്കിയ റാങ്കിംഗില്‍ ഇന്ത്യന്‍ താരം കിടംബി ശ്രീകാന്തിന് തിരിച്ചടി. കഴിഞ്ഞാഴ്ചത്തെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ശ്രീകാന്ത് പുതിയ റാങ്കിംഗ് പ്രകാരം നാലാം സ്ഥാനത്തേക്ക് വീണു. സിംഗപ്പൂര്‍ ഓപ്പണിലെ തോല്‍വിയാണ് ശ്രീകാന്തിനെ റാങ്കിംഗില്‍ നിന്നും താഴോട്ടിറക്കിയത്. കഴിഞ്ഞ 52 ആഴ്ചയിലെ 10 സൂപ്പര്‍ സീരിസുകളുടെ ഫലമാണ് റാങ്കിംഗിനായി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം അവസാനിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീകാന്ത് വെള്ളി നേടിയിരുന്നു.

കഴിഞ്ഞാഴ്ച പ്രസിദ്ധീകരിച്ച റാങ്കിംഗിലാണ് ഇന്ത്യന്‍ താരം ഒന്നാമതെത്തിയത്. സൈനാ നെഹ്‌വാളിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരവും ആദ്യ പുരുഷ താരവുമാണ് ശ്രീകാന്ത്. പുതിയ റാങ്കിംഗ് പ്രകാരം ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ്‌ലക്‌സണാണ് പുരുഷ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ത്യയുടെ എച്ച്.എസ്. പ്രണോയി ഒരു സ്ഥാനം മുന്നോട്ട് കയറി പത്താം സ്ഥാനത്തെത്തി.

വനിതാ റാങ്കിംഗില്‍ പി.വി സിന്ധു മൂന്നാം സ്ഥാനത്തും സൈനാ നെഹ്‌വാള്‍ 12ാം സ്ഥാനത്തും തുടരുന്നു. സൈന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയിരുന്നു.

Story by
Next Story
Read More >>