കിടംബി ശ്രീകാന്ത് ഇനി ഡെപ്യൂട്ടി കലക്ടര്‍

മുംബൈ:ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇന്ത്യയുടെ പേര് തുന്നി ചേര്‍ത്ത കിടംബി ശ്രീകാന്ത് ഇനി കളി തുടരുക ഡെപ്യൂട്ടി കലക്ടറുടെ റോളില്‍.ലോക ബാഡ്മിന്റണ്‍...

കിടംബി ശ്രീകാന്ത് ഇനി ഡെപ്യൂട്ടി കലക്ടര്‍

മുംബൈ:ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇന്ത്യയുടെ പേര് തുന്നി ചേര്‍ത്ത കിടംബി ശ്രീകാന്ത് ഇനി കളി തുടരുക ഡെപ്യൂട്ടി കലക്ടറുടെ റോളില്‍.ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരമായ കിടംബി ശ്രീകാന്ത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ഡെപ്യൂട്ടി കലക്ടറായാണ് ചുമതല ഏറ്റെടുത്തത്.

ഗുണ്ടൂര്‍ കലക്ടര്‍ കോന ശശിധാരുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി അധികാരമേറ്റ ശ്രീകാന്ത് ഇനി മുതല്‍ എല്ലാ ദിവസവും ഒപ്പിടാനൊന്നും ഓഫീസിലെത്തില്ല.ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ പരിശീലനവും കളിയുമായി ബാഡ്മിന്റണില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കും.

സ്വന്തം ജില്ലയില്‍ തന്നെ മകന്‍ ഡെപ്യൂട്ടി കലക്ടറായി ചുമതല ഏറ്റെടുത്തത് ഏറെ അഭിമാനമുള്ളതാണെന്ന് ശ്രീകാന്തിന്റെ പിതാവ് കെ.വി.എസ് കൃഷ്ണ പറഞ്ഞു.2017 ജൂണില്‍ ഇന്ത്യനേഷ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ശ്രീകാന്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു.അതിന്റെ പൂര്‍ത്തീകരണമാണ് നടന്നത്.

Story by
Next Story
Read More >>