രാജസ്ഥാനെ തോല്‍പിച്ച് കൊല്‍ക്കത്ത; പ്ലേ ഓഫ് സാധ്യതകള്‍ സജീവം

കൊല്‍ക്കത്ത: രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് 19 ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെടുത്തി 142...

രാജസ്ഥാനെ തോല്‍പിച്ച് കൊല്‍ക്കത്ത; പ്ലേ ഓഫ് സാധ്യതകള്‍ സജീവം

കൊല്‍ക്കത്ത: രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് 19 ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെടുത്തി 142 റണെടുക്കാനെ സാധിച്ചൊള്ളു. മറുപടി ബാറ്റിനിറങ്ങിയ കൊല്‍ക്കത്ത 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 145 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് സിക്‌സറിലൂടെയാണ് വിജയ ലക്ഷ്യം മറികടന്നത്

31 പന്തില്‍ 41 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തികും 42 പന്തില്‍ 45 റണെടുത്ത ക്രിസ് ലിന്നുമാണ് കൊല്‍ക്കത്തയുടെ വിജയ ശില്‍പികള്‍. സുനില്‍ നരേന്‍ 7 പന്തില്‍ 21 റണ്‍സടിച്ചു. നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് രാജസ്ഥാനെ തകര്‍ത്തത്. മൂന്ന് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ റസലും കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായി.

രാജസ്ഥാനു വേണ്ടി 22 പന്തില്‍ 39 റണ്‍സെടുത്ത ജോസ് ബട്ടലര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാഹുല്‍ ത്രിപാധി 15 പന്തില്‍ 27 റണ്‍സടിച്ചു. മലയാളി താരം സഞ്ജു സാംസണ്‌ 10 പന്തില്‍ 12 റണെടുക്കാനെ സാധിച്ചൊള്ളൂ. നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബെന്‍ സ്‌റ്റോക്ക്‌സും നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും പന്തേറില്‍ തിളങ്ങി.

വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുകുയും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങുകയും ചെയ്തു. കുല്‍ദീപ് യാദവാണ് കളിയിലെ താരം

Story by
Next Story
Read More >>