കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ പ്രണയം റഷ്യന്‍ ലോകകപ്പിനും

Published On: 2018-05-11 14:30:00.0
കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ പ്രണയം റഷ്യന്‍ ലോകകപ്പിനും

കൊല്‍ക്കത്ത: 87ാം വയസില്‍ പന്നലാല്‍ ചാറ്റര്‍ജിയും ഭാര്യ ചൈത്താലി ചാറ്റര്‍ജിയും(76) ഒരു യാത്രയ്‌ക്കൊരുങ്ങുകയാണ്, റഷ്യയിലേക്ക്്, ലോകകപ്പ് ഒന്നു കാണണം മടങ്ങണം. പ്രായം നേക്കാതെ ദൂരം കാണാതെ ചാറ്റാര്‍ജിയും ഭാര്യയും ഒരുങ്ങുകയാണ് റഷ്യന്‍ ലോകകപ്പിനായി. ഒന്നിനെയും കൂസാതെ നോക്കാതെ ഫുട്‌ബോളിനു പിന്നാലെയങ്ങ് യാത്രയാണ് അതിന് പ്രായമോ ദൂരമോ ഒരു തടസവുമല്ല.

1982 സ്‌പെയിന്‍ ലോകകപ്പു മുതലുള്ള ശീലമാണ് ഇരുവര്‍ക്കുമിത്. ഇത്തവണത്തേത് പത്താമത്തെ യാത്രയും. കഴിഞ്ഞ വര്‍ഷത്തെ ബ്രസീല്‍ ലോകകപ്പ് അവസാന ലോകകപ്പാകുമെന്നായിരുന്നു കരുതിയിരുന്നത്, എന്നാല്‍ ദൈവം ഞങ്ങളെ അനുഗ്രഹിച്ചു, പന്നലാല്‍ ചാറ്റര്‍ജി പറഞ്ഞു.

മറഡോണ കപ്പുയര്‍ത്തിയതും കഴിഞ്ഞ വര്‍ഷം ബ്രസീല്‍ ജര്‍മ്മനിക്ക് മുന്നില്‍ വീണതുമാണ് ഇതുവരെ കണ്ടതില്‍ വച്ച് ഇവരുടെ ഏറ്റവും മികച്ച ഓര്‍മ്മകള്‍.

ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഫിഫ ഇരുവരെയും ആദരിച്ചിരുന്നു. സാല്‍ട്ട്‌ലേക്കിലെ മത്സരങ്ങളുടെ മൂന്ന് ടിക്കറ്റുകളും ഇവര്‍ക്ക് അനുവദിച്ചിരുന്നു.

റഷ്യയിലെ ലോകകപ്പില്‍ ലയണല്‍ മെസി കപ്പുയര്‍ത്തുന്നത് കാണണമെന്ന ആഗ്രഹവുമായാണ് ഇരുവരും റഷ്യയിലേക്ക് വണ്ടി കയറുന്നത്.

Top Stories
Share it
Top