കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരള എഫ്.സിക്ക്

തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരളാ എഫ്.സിക്ക്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്വാര്‍ട്ട്‌സ് എഫ്.സിയെ...

കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരള എഫ്.സിക്ക്

തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരളാ എഫ്.സിക്ക്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്വാര്‍ട്ട്‌സ് എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്.

കോഴിക്കോടന്‍ ടീമുകളുടെ ഫൈനല്‍ പോരാട്ടത്തില്‍ ഗോളൊഴിഞ്ഞതായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ബ്രെയിന്‍ ഉംമോനിയാും (69) മലയാളി താരം അര്‍ജുന്‍ ജയരാജുമാണ് (87) ഫൈനലിലെ സ്‌കോറര്‍മാര്‍.

ബിനോ ജോര്‍ജിന് ശേഷം പരിശീലക സ്ഥാനം ഏറ്റെടുത്ത സാന്റിയാഗോ വലേറയ്ക്ക് ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം നേടാനായി. മുന്‍ ഇന്ത്യന്‍ താരം കാല്‍ട്ടന്‍ ചാപാമാന്‍ പരിശീലിപ്പിക്കുന്ന ക്വാര്‍ട്ട്‌സ് എഫ്.സി കഴിഞ്ഞ വര്‍ഷത്തെ തകര്‍ച്ചയ്ക്ക് ശേഷം മികച്ച തിരിച്ചു വരവാണ് നടത്തിയത്.

Story by
Next Story
Read More >>